ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ എന്‍.സി സി യില്‍ ചേര്‍ക്കാനാവില്ലന്ന് കേന്ദ്ര സര്‍ക്കാരും എന്‍.സി.സി.യും

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ എന്‍.സി സി യില്‍ ചേര്‍ക്കാനാവില്ലന്ന് കേന്ദ്ര സര്‍ക്കാരും എന്‍.സി.സി.യും. ഹൈക്കോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രവേശനം അനുവദിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.

പരിശീലനത്തിന്റെ ഭാഗമായി ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുമ്പോള്‍ മറ്റുള്ളവരുമായി ഒരുമിച്ച് താമസിക്കുകയും ഇടപഴകുകയും ചെയ്യേണ്ടതായി വരും. എതിര്‍ലിംഗത്തില്‍പ്പെട്ടവരോടൊപ്പം ട്രാന്‍സ്‌ജെന്‍ഡഴ്‌സിനെ പരിശീലനത്തിനും മറ്റും ഉള്‍ക്കൊള്ളിക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എന്‍.സി.സിയില്‍ പ്രവേശനം അനുവദിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങും ചട്ടങ്ങളും നിലവിലില്ലന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പ്രവേശനം ലഭിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി ഹിന ഹനിഫ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. പെണ്‍കുട്ടികള്‍ക്കായുള്ള എന്‍.സി.സിയില്‍ പ്രവേശനം നിഷേധിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരിയുടെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News