ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം; കിടിലന്‍ ചിത്രവുമായി മഞ്ജു

മഞ്ജു വാര്യര്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്റെ സഹോദരന്‍ മധു വാര്യരിനോടൊപ്പമുള്ളതാണ് ചിത്രം.

നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധുവാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’.

ഈ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് മഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

‘ഇതാണ് ഞങ്ങള്‍’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തില്‍ ചിത്രത്തിന്റെ സംവിധായകനായ മധു വാര്യര്‍, തിരക്കഥാകൃത്ത് രഘുനാഥ് പലേരി, നടന്മാരായ ബിജു മേനോന്‍, സൈജു കുറുപ്പ്, അനു മോഹന്‍, നടി ദീപ്തി സതി, ചിത്രത്തിലെ ബാലതാരങ്ങള്‍ എന്നിവരുമുണ്ട്.

ബിജുമേനോനും മഞ്ജു വാര്യരുമാണ് ‘ലളിതം സുന്ദരം’ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

❤️THIS IS US ❤️
LALITHAM SUNDARAM
#lalithamsundaram #directorwithactors
@madhuwariar
@bijumenonofficial @…

Posted by Manju Warrier on Tuesday, 19 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here