
ജോസഫ് റോബിനെറ്റ ജോ ബൈഡെന്‍ അമേരിക്കയുടെ 46 മത് പ്രസിഡന്റ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാനൊരുങ്ങുകയാണ് ബൈഡന്‍ ബൈഡന്‍ അധികാരത്തിലെത്തുമ്പോള്‍ അമേരിക്കയെ കാത്തിരിക്കുന്നത് പ്രതീക്ഷയുെട ചില ചോദ്യങ്ങളാണ്.
ട്രംപ് തകര്‍ത്തെറിഞ്ഞ.സാമ്പത്തിക-ആരോഗ്യ മേഖലയുടെ പുനരുജ്ജീവനമായിരിക്കും അതില്‍ പ്രധാനം. വംശീയ വെറിയുടെ രഷ്ട്രീയത്തിന് ബൈഡന്‍ ഒരുക്കുന്ന ബദലും.ലോകം ഉറ്റു നോക്കുന്നു..
അരനൂറ്റാണ്ടോളം പൊതുപ്രവര്‍ത്തനം,രണ്ടു തവണ അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവി,പരിചയസമ്പന്നനായ ബൈഡന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ബൈഡന്റെ പുതിയയുഗത്തില്‍ ലോകം ഉറ്റുനോക്കുന്ന വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ഭിന്നിപ്പിക്കാതെ ഏകീകരിക്കാനാഗ്രഹിക്കുന്ന ഒരു പ്രസിഡന്റാകുമെന്ന്,ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു എന്ന ബൈഡന്റെ വാക്കുകള്‍ കറുത്തവര്‍ഗക്കാരെയും ഹിസ്പാനിക്, ലാറ്റിനോ വിഭാഗങ്ങളെയും സംരക്ഷിക്കുന്നതില്‍ എത്രത്തോളം പ്രയോഗികമാകുo?? അത്‌പോലെതന്നെ ലൈംഗിക ന്യൂനപക്ഷ വിഭാഗത്തെ അനുകൂലിചിരുന്ന ബൈഡന്‍ അവര്‍ക്ക് വേണ്ടി എന്തൊക്കെ നയങ്ങളാണ് കൊണ്ടുവരുക?
പ്രസിഡന്റ് ആവുന്ന ആദ്യദിവസം തന്നെ പാരീസ് ഉടമ്പടിയില്‍ വീണ്ടും ചേരും എന്ന ബൈഡന്റെ വാക്കുകള്‍ യഥാര്‍ഥ്യമാവുമോ??? 2003ല്‍ ഇറാക്കിനെതിരെ യുദ്ധം വേണം എന്ന് ആനുകൂലിച്ചു വോട്ട് രേഖപ്പെടുത്തിയ 77 സെനറ്റര്‍മാരില്‍ ഒരാളായിരുന്നു അന്നത്തെ വിദേശ കാര്യസമിതി ചെയര്മാനായിരുന്ന ബൈഡന്‍..
ഈ സാഹചര്യത്തില്‍ അമേരിക്കയും ഇറാഖുമായുള്ള ബന്ധം ഏത് തരത്തില്‍ ആകും? ചൈനയുമായുള്ള വ്യാപാര യുദ്ധത്തിന്റെ നാളുകള്‍ കഴിഞ്ഞ് ആഗോളവല്‍ക്കരണത്തിന്റെ പൊതുയുക്തിയിലേക്ക് അമേരിക്ക ചലിച്ച് തുടങ്ങുമോ?
ഇസ്രായേല്‍ പലസ്തീനില്‍ നടത്തുന്ന കൂട്ടക്കുരുതികള്‍ക്ക് അമേരിക്ക ഇനിയും കൂട്ട് നിക്കുമോ?
ബൈഡന്റെ തോക്ക് നിയന്ത്രണ നിയമം എത്രത്തോളം ഫലം കാണും.?ബിസിനസ്സുകാരനില്‍ നിന്ന് സോഷ്യല്‍ ഡെമോക്രാറ്റിലേക്ക് അധികാരമെത്തുമ്പോള്‍ അമേരിക്കയില്‍ എന്ത് മാറ്റമുണ്ടാകും. ഇത്രയും ചോദ്യങ്ങള്‍ക്കുള്ള.ഉത്തരങ്ങള്‍ വരും നാളുകളില്‍ അമേരിക്കയുടെ ഭാവി നിശ്ചയിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here