ഹിന്ദുമതവിഭാഗത്തെ അപമാനിച്ചു; താണ്ഡവിനെതിരെ നിയമ നടപടിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഹിന്ദുമതവിഭാഗത്തെ അപമാനിച്ചതിനാല്‍ ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിനെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. സിരീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് നേരത്തെ പറഞ്ഞിരുന്നു.

സിരീസിനെതിരെ നിയമനടപടിയെടുക്കുന്നതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. നേരത്തെ താണ്ഡവിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ക്രിമിനല്‍കേസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് ‘ആമസോണ്‍ പ്രൈമിലൂടെ താണ്ഡവ് റിലീസ് ചെയ്തത്.

സീരീസിനെതിരെയുള്ള പ്രതികരണങ്ങള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും രാതികള്‍ സംബന്ധിച്ച് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്.

അതേസമയം സീരിസിനെതിരെ ബിജെപി രംഗത്ത് എത്തിയിരുന്നു. സീരീസ് ഹിന്ദുമത വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. കേന്ദ്ര വാര്‍ത്താ പ്രേക്ഷേപണ മന്ത്രിക്ക് ബിജെപി പരാതി നല്‍കിയിരിക്കുകയാണ്.

അഭിനേതാക്കളായ സെയ്ഫ് അലി ഖാനും ഡിമ്പിള്‍ കപാഡിയയും ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നും എല്ലാ തവണയും ഇതുതന്നെയാണ് ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാം കദമിന് പിന്നാലെ നിരവധി ബി.ജെ.പി നേതാക്കള്‍ താണ്ഡവിനെതിരെ രംഗത്തെത്തിയിരുന്നു. സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെടുത്തി കഥ പറയുന്ന സീരീസില്‍ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ആരോപണം.

സീരീസിനെതിരെ നിരവധി ഹിന്ദുത്വവാദികള്‍ രംഗത്ത് എത്തിയിരുന്നു. ബിജെപി എംപി മനോജ് കൊട്ടക്ക് ഉള്‍പ്പടെ നിരവധി പേര്‍ പരസ്യമായി തന്നെ രംഗത്ത് എത്തിയിരുന്നു.

നടന്‍ സെയ്ഫ് അലി ഖാന്‍, സംവിധായകന്‍ അലി അബ്ബാസ് സഫര്‍ എന്നിവര്‍ക്കെതിരെ ചണ്ഡീഗഡ് പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. സീരീസ് നിരോധിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

സിരീസിനെതിരെ ബി.ജെ.പിയുടെ പരാതികള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ആമസോണ്‍ പ്രൈമിനെ വിശദീകരണത്തിനായി വിളിച്ചുവരുത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here