ലക്ഷദ്വീപില്‍ ആദ്യ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു

ലക്ഷദ്വീപില്‍ ആദ്യ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ജനുവരി മൂന്നിന് കൊച്ചിയില്‍ നിന്നും കപ്പലില്‍ കാവരത്തിയിലേക്ക് പുറപ്പെട്ടിരുന്നു.

അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന എല്ലാവരേയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാന്‍ ഭരണകൂടം നിര്‍ദ്ദേശിച്ചു.

ഇയാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സാമ്പിളുകള്‍ ലാബ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചയാള്‍ ലക്ഷദ്വീപിലെ താമസക്കാരനല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News