
ബ്രിസ്ബേനിലെ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിനും പരമ്പര നേട്ടത്തിനും ആശംസയുമായി കായിക ലോകം ഒന്നാകെ രംഗത്ത്. ക്രിക്കറ്റ് ലോകം മാത്രമല്ല. ഫുഡ്ബോള്‍ ലോകവും ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്.
‘ഓരോ ടെസ്റ്റും കണ്ടിരിക്കാന്‍ വളരെ കൗതുകകരമായിരുന്നു’ ഇംഗ്ലണ്ടിന്‍റെയും ടോട്ടന്‍ഹാം ഹോട്സ്പറിന്റെയും സൂപ്പര്‍താരം ഹാരി കെയ്ന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായും ഇംഗ്ലീഷ് ക്രിക്കറ്റര്‍മാരുമായെല്ലാം അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ഹാരി കെയ്ന്‍ കടുത്ത ക്രിക്കറ്റ് ആരാധകനുമാണ്.
ബ്രിസ്ബേനിലെ ഐതിഹാസിക ജയത്തോടെ ആസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്ബര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് ആശംസകളുമായി ഫുട്ബാള്‍ ലോകവും കൂടെച്ചേര്‍ന്നു. വിവിധ ഫുട്ബാള്‍ ക്ലബ്ബുകളും ഇന്ത്യന്‍ ഫുട്ബാള്‍ ടീമും വിജയത്തിന് സമൂഹമാധ്യമങ്ങളിലൂടെ ആശംസകളര്‍പ്പിച്ചു.
പരിശീലനത്തിനിടെ ക്രിക്കറ്റ് കളിക്കുന്ന ഹാരികെയ്നിന്റെയും ജോ ഹാര്‍ട്ടിന്‍റെയും വിഡിയോ പങ്കുവെച്ച് ‘ഞങ്ങള്‍ക്കും റിഷഭ് പന്തുണ്ട്’ എന്നായിരുന്നു ടോട്ടന്‍ഹാം തങ്ങളുടെ ഫേസ്ബുക്കില്‍ കുറിച്ചത്. ചെല്‍സി ഫുട്ബാള്‍ ക്ലബും തങ്ങളുടെ ഔദ്യോഗിക പേജില്‍ നിന്നും ഇന്ത്യന്‍ ഫോളോവേഴ്സിനായി ആശംസകളര്‍പ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here