ലീഗിന് പിന്നാലെ രമേശ് ചെന്നിത്തലയെ കൈവിട്ട് ആര്‍എസ്പിയും

ലീഗിന്റെ വഴിയെ ആർ.എസ്.പിയും ,രമേശ് ചെന്നിത്തലയെ ആർ.എസ്.പി.യും കൈവിട്ടു. കൊല്ലത്ത് എത്തിയ ഉമ്മൻചാണ്ടിക്ക് കോൺഗ്രസ് എ ഗ്രൂപ് പോലും നൽകാത്ത സ്വീകരണമാണ് ആർ.എസ്.പി നൽകിയത്.

കോൺഗ്രസിന്റെ പക്കലുള്ള കൊല്ലം സീറ്റ് വാങാൻ ആർ.എസ്.പി ശ്രമം തുങ്ങി കൊല്ലത്ത് ടികെ ദിവാകരൻ അനുസ്മര പരിപാടിക്കെത്തിയ ഉമ്മൻചാണ്ടിക്ക് നൽകിയ വരവേൽപ്പ് യുഡിഎഫിൻ നായകനെയെന്നാ മുദ്രാവാക്യം ഉയർത്തി ആയിരുന്നു.

മുമ്പ് രമേഷ്ചെന്നിതലക്ക് നൽകാത്ത വരവേൽപ്പ്.ഉമ്മൻചാണ്ടിക്ക് സ്വീകരണം നൽകിയതിനു പിന്നിൽ ആർ.എസ്.പി ലീഗിന്റെ വഴിയെ എന്നതിന് ഉത്തമോദാഹരണമായും ഈ നീക്കത്തെ കരുതാം.

കഴിഞ്ഞ നാലര വർഷം രമേശ് ,ചെന്നിത്തല തൊണ്ട കീറി വാർത്താസമ്മേളനം നടത്തി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കി സ്വയം പ്രതിരോധത്തിലായതോടെ ആർ.എസ്.പി സ്വന്തം നിലനിൽപ്പ് നോക്കി ഉമ്മൻചാണ്ടിയുടെ ദാസരായി മാറിയത് ഐ ഗ്രൂപ് നേതാക്കന്മാരിൽ അമർഷം ഉളവാക്കിയിട്ടുണ്ട്.

രമേശ് ചെന്നിത്തലയെ പിന്തള്ളി യുഡിഎഫിന്‍റെ നായകനായ ശേഷം ആദ്യമായി കൊല്ലം ഡിസിസിയിൽ എത്തിയ ഉമ്മൻചാണ്ടിക്ക് ആവേശപൂർവ്വമായ സ്വീകരണം ലഭിച്ചില്ല.

ചവറ മുതൽ ചവറ വരെ നീണ്ടു നിൽക്കുന്ന പാർട്ടിയെന്ന് പണ്ട് കോൺഗ്രസിന്റെ ആക്ഷേപത്തിന് ഇരയായ ആർ.എസ്.പിക്ക് ഇനി ഉമ്മൻചാണ്ടി മാത്രമാണ് രാഷ്ട്രീയ അഭയം.

അതേ സമയം കോൺഗ്രസിൽ എ ഗ്രൂപിന്‍റെ കയ്യിലുള്ള കൊല്ലം സീറ്റ് പിടിച്ചു വാങ്ങി ബാബുദിവാകരനെ മത്സരിപ്പിക്കാനും കൂടി ലക്ഷ്യമിട്ടാണ് ഉമ്മൻചാണ്ടിയെ ആർ.എസ്.പി സോപ്പിടുന്നതെന്നും ഐ ഗ്രൂപ് നേതാക്കൾ പറയുന്നു.

കൊല്ലം സീറ്റ് കിട്ടിയില്ലെങ്കിൽ എ.എ.അസീസിനെ തഴഞ്ഞ് ബാബുദിവാകരനെ ഇരവിപുരത്ത് മത്സരിപ്പിക്കാനും നീക്കമുണ്ട്. എ.എ.അസീസിന് സീറ്റ് നൽകിയില്ലെങ്കിൽ അത് ആർ.എസ്.പി പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിനിടയാക്കുമെന്ന ആശങ്ക എൻകെ പ്രേമചന്ദ്രനുണ്ട്.

ആർ.എസ്.പി ഇടതുമുന്നണിയിൽ തുടർന്നിരുന്നുവെങ്കിൽ ഒരു പക്ഷെ മന്ത്രിയാകേണ്ടതായിരുന്നു എ.എ.അസീസ് ഈ കുറ്റബോധം ആർ.എസ്.പി പ്രവർത്തകരിൽ സജീവമാണ്.

അതേ സമയം കൊല്ലം സീറ്റിനു വേണ്ടി ശൂരനാട് രാജശേഖരനും,ബിന്ദുകൃഷ്ണയും, സൂരജ് രവിയും, 18 അടവും പയറ്റുന്നതിനിടെയാണ് ആർ.എസ്.പിയുടെ കരുനീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here