അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസ്

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസ്

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരമേല്‍ക്കും. ക്യാപിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാലത്തലത്തില്‍ വന്‍സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചടങ്ങിന് പങ്കെടുക്കാതെ ഡൊണള്‍ഡ് ട്രംപ് രാവിലെ തന്നെ ഫ്‌ലോറിഡയിലേക്ക് പോകും.

പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈസ് പ്രസിഡന്റായി കമല ഹാരിസ് അധികാരമേൽക്കുമ്പോൾ അത് ഇന്ത്യൻ ജനതക്ക് കൂടി അഭിമാനമാകുന്നു. യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന നിയോഗത്തിനൊപ്പം, ഇന്ത്യൻ വംശജരിൽനിന്നുള്ള ആദ്യ വൈസ് പ്രസിഡന്റ് എന്നതും കമലയെ ശ്രദ്ധേയയാക്കുന്നു.

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കുമ്പോൾ അമേരിക്കൻ ജനതയും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.പുതിയ മാറ്റങ്ങൾക്കായി.

അമേരിക്കന്‍ വൈസ് പ്രസിഡണ്ടായി കമലാഹാരിസ് ചുമതലയേല്‍ക്കുന്നതിന്റെ ആവേശം തമിഴ്‌നാട്ടിലും അലയടിക്കുന്നുണ്ട്. കമലാ ഹാരിസിന്റെ മുത്തച്ഛന്‍ ജനിച്ചു വളര്‍ന്ന പൈങ്കനാട്, തുളസേന്ദ്രപുരം എന്ന ഗ്രാമത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here