കൊവിഡിന് ശേഷം ഇന്ത്യന്‍ തിയറ്ററുകളിലെത്തിയ ആദ്യ ബിഗ് റിലീസ് ചിത്രം ‘രാധെ’ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു

കൊവിഡിന് ശേഷം ഇന്ത്യന്‍ തിയറ്ററുകളിലെത്തിയ ആദ്യ ബിഗ് റിലീസ് ചിത്രം ആയിരുന്നു മാസ്റ്റര്‍. ചിത്രത്തിനു ലഭിച്ച മികച്ച പ്രതികരണം മറ്റ് ഇന്‍ഡസ്ട്രികള്‍ക്കും റിലീസ് ചാര്‍ട്ടിംഗിന് ഉള്ള ആത്മവിശ്വാസം പകര്‍ന്നു നല്‍കി.ഇപ്പോഴിതാ കോളിവുഡിന് പിന്നാലെ വമ്പന്‍ റിലീസുകളുടെ തിയറ്റര്‍ റിലീസ് തീരുമാനിച്ചിരിക്കുകയാണ് ബോളിവുഡും.

Radhe: Your Most Wanted Bhai | Salman Khan, Disha patani, Randeep Hooda | Radhe Interesting Details - YouTube

ഹിന്ദി സിനിമാലോകത്തുനിന്ന് വരാനിരിക്കുന്ന ഏറ്റവും പ്രധാന ചിത്രങ്ങളിലൊന്നാണ് ഇപ്പോള്‍ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 12ന് ഈദ് റിലീസായാണ് സല്‍മാന്‍ ഖാന്റെ രാധേ തിയേറ്ററുകളിലേക്ക് എത്തുന്നത്. തിയറ്റര്‍ ഉടമകളെയും എക്‌സിബിറ്റര്‍മാരെയും സഹായിക്കുന്നതിനായി തന്റെ സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കി സല്‍മാന്‍ ഖാന്‍ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു.

‘തീരുമാനം വൈകിയതിന് തിയറ്റര്‍ ഉടമകളോട് ക്ഷമ ചോദിക്കുന്ന സല്‍മാന്‍ ഖാന്‍ സമകാലിക സാഹചത്തില്‍ എടുക്കുന്ന ഒരു വലിയ തീരുമാനമാണിതെന്നും രാധെ തിയറ്റര്‍ റിലീസ് തീരുമാനത്തെ വിലയിരുത്തുന്നു. ‘തിയറ്റര്‍ ഉടമകള്‍ കടന്നുപോകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. രാധെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിലൂടെ അവര്‍ക്ക് സഹായമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പകരമായി ഞാന്‍ പ്രതീക്ഷിക്കുക രാധെ കാണാനായി തിയറ്ററിലേക്കെത്തുന്ന പ്രേക്ഷകരുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട ശ്രദ്ധയും പ്രതിരോധ നടപടികളുമാണ്’.

Radhe Movie First Look | Radhe Trailer | Salman khan workout For Radhe | Prabhu deva, Sohail Khan, Radhe Movie EID 2020 - video Dailymotion

ചിത്രം കഴിഞ്ഞ വര്‍ഷം (മെയ് 22) ഈദില്‍ തിയേറ്ററുകളില്‍ എത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസ് പ്രതിസന്ധി കാരണം കാലതാമസം നേരിടുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News