കോഴിക്കോട് ചെറുവണ്ണൂരിലെ കോടിഷ് നിധി നിക്ഷേപ തട്ടിപ്പിൽ, അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ നിലമ്പൂർ സ്വദേശി അബ്ദുള്ളക്കുട്ടിക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. നല്ലളം പോലീസ് ഇൻസ്പെക്ടർ എം കെ സുരേഷിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കേന്ദ്ര സർക്കാർ അംഗീകൃത പണമിടപാട് സ്ഥാപനമെന്ന് പ്രചരിപ്പിച്ചാണ് കോടിഷ് നിധി ലിമിറ്റഡ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനം നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയത്. 2017 ൽ കോഴിക്കോട് ചെറുവണ്ണൂരിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം നിക്ഷേപത്തിന് 12 ശതമാനം പലിശ വാഗ്ദാനം നൽകിയാണ് പണം തട്ടിയത്.
കോഴിക്കോട് വയനാട്, തൃശൂർ എന്നിവിടങ്ങളിലായി 8 ബ്രാഞ്ചുകൾ പ്രവർത്തിച്ചിരുന്നു. കൊവിഡിനെ തുടർന്ന് അടച്ചു പൂട്ടിയ സ്ഥാപനം പിന്നീട് തുറന്നില്ല. ഇതോടെയാണ് വഞ്ചിതരായ വിവരം നിക്ഷേപകർ അറിയുന്നത്. 14 ലക്ഷം രൂപ നിഷേപിച്ച പരാതിക്കാരൻ.
കോടിഷ് നിധി സ്ഥാപന ഉടമ നിലമ്പൂർ ചോലക്കാപറമ്പിൽ അബ്ദുള്ള കുട്ടിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ചതി, വിശ്വാസ വഞ്ചന, തുടങ്ങിയ വകുപ്പുകൾ ചുമത്തിയ പോലീസ്, ഇദ്ദേഹത്തിൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്.
ഫറോക്ക്, നല്ലളം സ്റ്റേഷനുകളിലായി 59 കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തു. കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം 4 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. നല്ലളം പോലീസ് ഇൻസ്പെക്ടർ എം കെ സുരേഷിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അബ്ദുള്ളക്കുട്ടിക്കായി അന്വേഷണം വ്യാപിപ്പിച്ചു. പണം നഷ്ടമായവർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.
Get real time update about this post categories directly on your device, subscribe now.