ഇപ്പോള്‍ തന്റെ വിവാദ വാട്സ്ആപ്പ് സന്ദേശത്തെ ന്യായീകരിച്ച് എത്തിയിരിക്കുകയാണ് അര്‍ണബ് ഗോസ്വാമി .ഇന്ത്യ തിരിച്ചടിക്കുമെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ പ്രതീക്ഷിക്കുന്നത് തെറ്റാണോ എന്നാണ് അര്‍ണബിന്റെ വാദം.
ന്യൂദല്‍ഹി: ബലാക്കോട്ട് ആക്രമണം തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്ന സംഭവത്തെ ന്യായീകരിച്ച് റിപബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. പുല്‍വാമയ്ക്ക് ശേഷം ഇന്ത്യ തിരിച്ചടിക്കുമെന്ന് കരുതുന്നതില്‍ എന്താണ് തെറ്റെന്നാണ് അര്‍ണാബിന്റെ വിശദീകരണത്തില്‍ ചോദിക്കുന്നത്. ഇപ്പോള്‍ തന്റെ വിവാദ വാട്സ്ആപ്പ് സന്ദേശത്തെ ന്യായീകരിച്ച് എത്തിയിരിക്കുകയാണ് അര്‍ണബ് ഗോസ്വാമി .ഇന്ത്യ തിരിച്ചടിക്കുമെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ പ്രതീക്ഷിക്കുന്നത് തെറ്റാണോ എന്നാണ് അര്‍ണബിന്റെ വാദം.
ഇതുമായി ബന്ധപ്പെട്ട് നിരവധി എഴുത്തുകളും വാര്‍ത്തകളും മാധ്യമങ്ങളില്‍ വന്നിരുന്നതായും അര്‍ണബ് പറയുന്നു.സര്‍ക്കാര്‍ പരസ്യമായി പ്രസ്താവിച്ച കാര്യം ഒരു മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത് കുറ്റകൃത്യമായി കോണ്‍ഗ്രസ് കണക്കാക്കുന്നത് കാണുമ്പോള്‍ തനിക്ക് ഭയമാണുണ്ടാവുന്നതെന്നും അര്‍ണബ് പറഞ്ഞിരുന്നു.മാധ്യമങ്ങള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും അര്‍ണബ് പറഞ്ഞു.
മുന്‍പ്് ബാര്‍ക് സി.ഇ.ഓ പാര്‍ഥോ ദാസ് ഗുപ്തയുമായി അര്‍ണബ് നടത്തിയ വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.കഴിഞ്ഞ പത്ത് മാസമായി പലരും ചെയ്യാത്ത കുറ്റത്തിന് തന്നെ വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്തുവെന്നും അര്‍ണബ് പറഞ്ഞു.റിപ്പബ്ലിക്ക് ചാനലിലൂടെയാണ് പ്രസ്താവന പുറത്ത് വിട്ടത്.
പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here