കെ വി തോമസ് കോൺഗ്രസ് വിടുന്നുണ്ടോ എന്ന് അദ്ദേഹമാണ് ആദ്യം വ്യക്തമാക്കേണ്ടതെന്ന് സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ.
എല്‍ഡിഎഫിലേയ്ക്ക് പ്രവേശിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും കോൺഗ്രസിലെ മതനിരപേക്ഷ വാദികൾക്ക് ആ പാർട്ടിയിൽ തുടരാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.
സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവർക്ക് മാത്രമെ കോൺഗ്രസിൽ തുടരാൻ കഴിയൂ എന്ന അവസ്ഥയാണ്. കെ വി തോമസിനെപ്പോലൊരാൾ കോൺഗ്രസിനെതിരായ നിലപാട് സ്വീകരിച്ചാൽ പിന്തുണയ്ക്കുമെന്നും കെ വി തോമസുമായി നിലവിൽ ചർച്ച നടത്തിയിട്ടില്ലെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു
Get real time update about this post categories directly on your device, subscribe now.