കിഫ്ബിയെ തകര്‍ക്കാന്‍ ആര്‍എസ്എസ്-യുഡിഎഫ് കൂട്ടുകെട്ട്; അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ വിഡി സതീശനെ വെല്ലുവിളിച്ച് ജെയിംസ് മാത്യു എംഎല്‍എ

കിഫ്ബിക്കെതിരായ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ അടിയന്തിര പ്രമേയ അവതാരകന്‍ വിഡി സതീശനെ വെല്ലുവിളിച്ച് ജെയിംസ് മാത്യു എംഎല്‍എ.

കിഫ്ബിക്കെതിരെ ഭരണഘടനാ ലംഘനം എന്ന പ്രതിപക്ഷ ആരോപണം പുകമറ മാത്രമാണ് സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ രാഷ്ട്രീയമായി ഇടതുപക്ഷത്തിന് ഗുണം ചെയ്യും എന്ന ഭയത്തില്‍ നിന്നും ആശങ്കയില്‍ നിന്നുമാണ് അടിയന്തിര പ്രമേയത്തിന്റെ വിഷയം ഉയര്‍ന്നുവന്നതെന്നും ജെയിംസ് മാത്യു എംഎല്‍എ.

കിഫ്ബിയെ തകര്‍ക്കാന്‍ ആര്‍എസ്എസും കോണ്‍ഗ്രസും കൂട്ടായാണ് ശ്രമിക്കുന്നതെന്ന് ജെയിംസ് മാത്യു എംഎല്‍എ സഭയില്‍ പറഞ്ഞു.

പ്രതിപക്ഷം ഉന്നയിക്കും പോലെ കിഫ്ബിയെ ഉപയോഗിച്ച് എല്‍ഡിഎഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭരണ ഘടനാ വിരുദ്ധമാണെങ്കില്‍ എന്തുകൊണ്ടാണ് നിയമപരമായി ഒരു സംവിധാനവും സര്‍ക്കാറിനെതിരെയോ കിഫ്ബിക്കെതിരെയോ ഒരു നടപടിയും സ്വീകരിക്കാത്തതെന്നും.

വിഡി സതീശന്‍ കഴിയുമെങ്കില്‍ ഭരണഘടനാ ലംഘനം നടത്തിയെന്ന് നിങ്ങള്‍ പറയുന്ന സര്‍ക്കാറിനെതിരെ നിയമപരമായി നടപടികള്‍ക്ക് മുന്നോട്ട് പോവണമെന്നും ജെയിംസ് മാത്യു എംഎല്‍എ സഭയില്‍ പറഞ്ഞു.

കിഫ്ബി സംസ്ഥാനത്തിന്റെ എല്ലാ കോണിലും നടത്തിയ വികസനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതാണ് അത് വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷത്തിന് അവകാശമില്ലെന്നും കിഫ്ബി ബാധ്യതകളുടെ തിരിച്ചടവ് പോലും നിയമം മൂലം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ജെയിംസ് മാത്യു എംഎല്‍എ സഭയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News