ബലാകോട്ട് ആക്രമണത്തില്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എകെ ആന്‍റണി.
അർണാബ് ഗോസ്വാമി എങ്ങനെ ആണ് ബാലക്കോട്ട് തിരിച്ചടി അറിഞ്ഞത്, വളരെ രഹസ്യമായി ആര്‍മി കൈകാര്യം ചെയ്യുന്ന കാര്യമാണ് അർണാബ് അറിഞ്ഞത്, ഇക്കാര്യം ആരാണ് ആർണബിന് ചോർത്തി നൽകിയതെന്നും എകെ ആന്‍റണി ചോദിച്ചു.
സൈനിക മേധാവികൾ രഹസ്യവിവരങ്ങൾ ചോർത്തി നൽകില്ല. വിവരം ചോർത്തി നല്കിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണമെന്നും എന്നാൽ മോഡി സർക്കാർ ഇതുവരെ അനങ്ങിയിട്ടില്ല എന്നും എകെആന്റണി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here