
കീഴ്വഴക്കം ലംഘിച്ചു മോദി സര്‍ക്കാര്‍. സഭാ സമ്മേളനത്തിന് മുന്നോടിയായി ചേരേണ്ട സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത് ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിനം.
29നാണ് ബഡ്ജറ്റ് സമ്മേളനം ചേരുക. എന്നാല്‍ ഇത്തവണ 30നാണ് സര്‍വ്വകക്ഷിയോഗം. 30ന് എന്‍ഡിഎ യോഗവും ചേരും. അതേ സമയം കീഴ്വഴക്കം ലംഘിച്ചതിന് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തികഴിഞ്ഞു.
സഭാ സമ്മേളനത്തിന് മുന്നോടിയായി സര്‍വ്വകക്ഷി യോഗം വിളിക്കുന്നതായിരുന്നു ഇതുവരെയുള്ള കീഴ്വഴക്കം. എന്നാല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നത് മുതല്‍ ഇത്തരം കീഴ്വഴക്കങ്ങളെല്ലാം ലംഘിക്കുന്നതാണ് നമ്മള്‍ കാണുന്നത്.
ഇതിന്റെ അവസാന ഉദാഹരണമാണ് ഇപ്പോള്‍ സര്‍വ്വകക്ഷി യോഗം വിളിച്ചത്. സാധാരണ ഗതിയില്‍ സഭാ സമ്മേളനം തുടങ്ങിന്നതിന് മുന്നേയാണ് സര്‍വ്വകക്ഷി യോഗം വിളിക്കേണ്ടത്.
എന്നാല്‍ ഇത്തവണ സര്‍വ്വകക്ഷിയോഗം ചേരുന്നത് 30ന്. ബഡ്ജറ്റ് സമ്മേളനം ആരംഭിക്കുന്നത് 29നും. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാഡ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
ഓണലൈന്‍ വഴിയാകും യോഗം ചേരുക. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനും ഈ തീരുമാനം ഇടയാക്കിയിട്ടുണ്ട്. കീഴ്വഴക്കങ്ങള്‍ എല്ലാം മോഡി സര്‍ക്കാര്‍ ലംഘിക്കുന്നുവെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
അതേ സമയം 30ന് തന്നെ എന്‍ഡിഎ യോഗവും ചേരുന്നുണ്ട്..29ന് സഭ ആരംഭിക്കും.1നാണ് ബഡ്ജറ്റ് അവതരിപ്പിക്കുക. 15ന് ആദ്യ ഘട്ടം പിരിയും പിനീട് മാര്‍ച്ച് 8ന് ചേര്ന്ന് രണ്ടാം ഘട്ടം ഏപ്രില്‍ 8ന് അവസാനിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here