കിഫ്ബിയിലൂടെ കേരളം നേടിയ വികസനം യുഡിഎഫിനും കോണ്‍ഗ്രസിനും സഹിക്കുന്നില്ല: എം സ്വരാജ്‌

കിഫ്ബിയിലൂടെ കേരളം നേടിയ വികസനം യുഡിഎഫിനും കോണ്‍ഗ്രസിനും സഹിക്കുന്നില്ലെന്ന് എം സ്വരാജ്.

സംഘപരിവാര്‍ കേന്ദ്ര ഏജന്‍സികളെ അഴിച്ചുവിട്ട് സര്‍ക്കാരിനെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

കണക്ക് പരിശോധിക്കാന്‍ വരുന്നവന്‍ കണക്ക് പരിശോധിച്ച് പോണം. പരമാബദ്ധങ്ങള്‍ സി ഏജി റിപ്പോര്‍ട്ട് ആയി എഴുതി വെച്ചാല്‍ ചുരുട്ടി കൂട്ടി ചവറ്റ് കൊട്ടയില്‍ എറിയാന്‍ ഈഅധികാരത്തില്‍ തിരിച്ച് വരാന്‍ കഴിയില്ലെന്ന വിഭ്രാന്തിയാണ് യുഡിഎഫിന്.

സിഎജി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യം നിറവേറ്റാന്‍ ശ്രമിച്ചു. ഭരണഘടനാസാധുത പരിശോധിക്കാന്‍ സിഎജിക്ക് ആര് അധിaകാരം നല്‍കി സിഎജിക്ക് നിയമവ്യവസ്ഥ അറിയില്ലെങ്കില്‍ പഠിപ്പിക്കുമെന്ന് എം.സ്വരാജ് സഭയില്‍ പറഞ്ഞു.

സിഎജി കടമെടുപ്പിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനു മറുപടി പറയുകയായിരുന്നു സ്വരാജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News