പുതുമുഖങ്ങളെന്ന പേരില്‍ നേതാക്കാളുടെ മക്കളെ മത്സരിപ്പിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്

പുതുമുഖങ്ങളെന്ന പേരില്‍ നേതാക്കാളുടെ മക്കളെ മത്സരിപ്പിക്കാന്‍ നീക്കം. ചാണ്ടി ഉമ്മനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനാണ് നീക്കം.

വികെ പ്രശാന്തിനെ നേരിടാന്‍ ചെറുപ്പക്കാരന്‍ തന്നെ വേണമെന്ന് കാണിച്ചാണ് ചാണ്ടി ഉമ്മനെ രംഗത്തിറക്കാന്‍ നീക്കം

ചാണ്ടി ഉമ്മന്‍ തന്നെ മത്സരിക്കണമെന്ന് എ ഗ്രൂപ്പ്. ചിറ്റൂര്‍ എംഎല്‍എ ആയിരുന്ന കെ അച്യുതന്റെ മകന്‍ സുമേഷ്, എംഐ ഷാനവാസിന്റെ മകള്‍ അമീന ഷാനവാസ് എന്നിവരെയും മത്സരിപ്പിക്കാനും നീക്കം നടക്കുന്നു

യൂത് കോണ്ഗ്രസില്‍ ശക്തമായ എതിര്‍പ്പ്. ശബരിനാഥിനെ വീണ്ടും അരുവിക്കരയില്‍ മത്സരിപ്പിക്കാനുള്ള നീക്കതിനെതിരെയും പൊട്ടിത്തെറി.

കഴിഞ്ഞ തവണ വോട്ട് കച്ചവടം നടന്നെന്ന് ആക്ഷേപം ഉയര്‍ന്ന നേമത്ത് വിഎസ് ശിവകുമാറിന്റെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണ

കഴക്കൂട്ടത്ത് എംഎം ഹസ്സനെ സ്ഥാനാര്‍ത്ഥിക്കിയാല്‍ പരാജയപ്പെടുമെന്ന സൂചനയെത്തുടര്‍ന്ന് കഴിഞ്ഞ തവണ മത്സരിച്ച വാഹിദ് തന്നെ മത്സരിച്ചാല്‍ മതിയെന്നും ധാരണ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here