ബീട്ടൂല്‍ ജില്ലയിലാണ് അതിദാരുണമായ ക്രൂരത അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് സുശീല്‍ [36] എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുരുന്നു.
തിങ്കളാഴ്ച്ച വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. വീടിനടുത്തെ പാടത്തേക്ക് മോട്ടോര്‍ പമ്പ് സെറ്റ് ഓഫ് ചെയ്യാനായി പോയതായിരുന്നു പെണ്‍കുട്ടി. തൊട്ടടുത്ത വയലില്‍ ജോലി ചെയ്യുകയായിരുന്ന സുശീല്‍ പെണ്‍കുട്ടിയുടെ അടുത്തെത്തി ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് തലക്കടിച്ച ശേഷം പെണ്‍കുട്ടിയെ മുള്‍ചെടികള്‍ക്കിടയിലൂടെ വലിച്ചിഴച്ച് ക്രൂരമായി പീഡിപ്പിച്ചു. തുടര്‍ന്ന് കുറ്റകൃത്യം മറച്ചുവക്കുന്നതിനായി പ്രതി കുട്ടിയെ അഴുക്കു ചാലിലൂടെ വലിച്ചിഴച്ച് ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു.
വൈകുന്നേരമായിട്ടും പെണ്‍കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വയലിനു സമീപത്തു നിന്നും വേദനയോടെ അലറുന്ന കുട്ടിയുടെ ശബ്ദം കേട്ടു. തുടര്‍ന്ന് കുഴിയല്‍ നിന്നും ക്രൂര പീഢനത്തിനിരയായ കുട്ടിയെ ജീവനോടെ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനാല്‍ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിലെക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ അവസ്ഥ അതീവ ഗുരുതമായി തുടരുകയാണ്, പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട സുശീല്‍ ഇവരുടെ അയല്‍വാസിയും വീട്ടിലെ സ്ഥിര സന്ദര്‍ശകനുമാണ്. ഇരയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ഐപിസി, പട്ടികജാതി, പട്ടികവര്‍ഗ, പോക്സോ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യുകയും കേസെടുക്കകയും ചെയ്തു.
Get real time update about this post categories directly on your device, subscribe now.