
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോരെന്ന ഭരണപക്ഷ നിലപാട് കോണ്‍ഗ്രസ് ശരിവച്ചു. ഗുളിക കഴിക്കുന്ന പോലെ ദിവസേന സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ചെന്നിത്തലയെ പാര്‍ടി മൂലയ്ക്കാക്കിയെന്നും ജെയിംസ് മാത്യു പരിഹസിച്ചു.
ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്ന ഏതൊന്നിനെക്കുറിച്ചും സര്‍ക്കാരിന് വിശദീകരണം നല്‍കാന്‍ അവകാശമുണ്ട്. എജിയുടെ റിപ്പോര്‍ട്ടില്‍ ഇല്ലാത്തതും എക്സിറ്റ് മീറ്റിംഗില്‍ ഉന്നയിക്കാത്തതും ഡ്രാഫ്റ്റ് റിപ്പോര്‍ട്ടില്‍ ഇല്ലാത്തതും സിഎജി റിപ്പോര്‍ട്ടില്‍ മൂന്ന് പേജായി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.
ഇതിനെ നിസാരമായാണ് പ്രതിപക്ഷം കാണുന്നത്. ഇത് ഭരണഘടനാ പ്രശ്നമാണ്, സര്‍ക്കാരിന് നേരെയുള്ള വെല്ലുവിളിയാണ്. സിഎജി അധികാരദുര്‍വിനിയോഗം നടത്തിയതിനെക്കുറിച്ച് ഒരുവാക്കുപോലും പ്രതിപക്ഷം പറഞ്ഞിട്ടില്ല.
സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിനുനേരെയുള്ള വെല്ലുവിളിയാണ്. കിഫ്ബിക്കെതിരെ സിഎജിയെ കക്ഷിചേര്‍ത്ത് ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് അനുഭാവിയാണ്.
സ്റ്റേറ്റിനെക്കുറിച്ച് നിര്‍വചനം ഭരണഘടനയിലുണ്ട്. ആ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നതാണോ കിഫ്ബി? കിഫ്ബി ഒരു ബോഡി കോര്‍പറേറ്റാണെന്ന് സമ്മതിക്കുമോ? വി ഡി സതീശനോട് ജെയിംസ് മാത്യു ചോദിച്ചു.
സിഎജിയിലെ ഉദ്യോഗസ്ഥരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടുവെന്നും ജെയിംസ് മാത്യു പറഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here