ലാല്‍ജോസിന്റെ പൂച്ച ഇനി വെള്ളിത്തിരയില്‍ ; ചിത്രത്തിന്റെ പേര് ‘മ്യാവൂ’

സൗബിന്‍ ഷാഹിറും പൂച്ചയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ലാല്‍ ജോസ് ചിത്രത്തിന് പേരിട്ടു. തന്റെ പുതിയ ചിത്രത്തിന് ‘മ്യാവൂ’ എന്ന് പേരിട്ട വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത് ലാല്‍ജോസ് തന്നെയാണ്. പ്രവാസം പ്രമേയമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറിനൊപ്പം സലിം കുമാറും മംമ്ത മോഹന്‍ദാസും ഹരിശ്രീ യൂസഫും മറുനാടന്‍ സ്റ്റേജുകളില്‍ കഴിവ് തെളിയിച്ച ഒരു പിടി പ്രവാസി കലാകാരന്മാരുമാരും പ്രധാന വേഷങ്ങളിലെത്തുന്നു.

‘നമ്മുടെ സിനിമക്ക് പേരിട്ടു : ‘മ്യാവു’
പുതുവര്‍ഷത്തില്‍ തീയേറ്ററുകള്‍ വീണ്ടും തുറക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ പറയട്ടെ
ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം’ എന്നാണ് ലാല്‍ ജോസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

അറബിക്കഥക്കും ഡയമണ്ട് നെക്‌ലെയ്‌സിനും ശേഷം ദുബായില്‍ ചിത്രീകരിക്കുന്ന ഒരു മുഴുനീള സിനിമയാണ് ‘മ്യാവൂ’. ദുബായിലെ റാസല്‍ ഖൈമയിലാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. ഇക്ബാല്‍ കുറ്റിപുറത്തിന്റെ തിരക്കഥ രചിച്ച ‘മ്യാവൂ’വിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ പ്രവാസി വ്യവസായിയായ തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീത സംവിധാനവും അജ്മല്‍ ബാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News