സാധാരണക്കാര്‍ക്ക് വീണ്ടും കൈത്താങ്ങ്; കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

സാധാരണക്കാര്‍ക്ക് വീണ്ടും കൈത്താങ്ങായി കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്. ബജറ്റിന്റെ മറുപടി പ്രസംഗത്തിലാണ് കൂടൂതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്

അംഗന്‍വാടി ജീവനക്കാരുടെ പ്രതിമാസ പെന്‍ഷന്‍ 2000 ല്‍ നിന്ന് 2500 ആയി ഉയര്‍ത്തും. യു ജി സി ശമ്പള പരിഷ്‌ക്കരണം നടപ്പാക്കും. അക്കിത്തത്തിന് ജന്മനാട്ടില്‍ സ്മാരകമൊരുക്കും

ഖാദിക്ക് വകയിരുത്തുന്ന തുക 14 ല്‍ നിന്ന് 20 കോടിയാക്കി ഉയര്‍ത്തി. പ്രാദേശിക പത്രപ്രവര്‍ത്തകരെ സാംസ്‌ക്കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തും

പുലിക്കളിക്ക് സാമ്പത്തിക സഹായം. ആലപ്പുഴയില്‍ ദേശീയ റോവിംഗ് അക്കാദമി സ്ഥാപിക്കും. ശമ്പള പരിഷ്‌കരണം നടപ്പാക്കി ഉടന്‍ ഉത്തരവിടുമെന്ന്ും തോമസ് ഐസക് പറഞ്ഞു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ഉത്തരവിടും. ഇ ബാലാനന്ദന്‍ പഠനകേന്ദ്രത്തിന് 50 ലക്ഷം. തെറ്റിദ്ധാരണ വേണ്ടെന്നും ഏപ്രിലില്‍ ഉത്തരവിറക്കും എന്നല്ല ബജറ്റില്‍ പറഞ്ഞതെന്നും ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here