മലയാളത്തിന്റെ പ്രിയപ്പെട്ട മുത്തച്ഛന് വിട; പ്രണാമമര്‍പ്പിച്ച് ജയറാം

മലയാളികളുടെ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ജയറാം. മലയാളത്തിന്റെ പ്രിയപ്പെട്ട മുത്തച്ഛന് വിട…ആദരാഞ്ജലികള്‍… എന്നാണ് ജയറാം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

98-ാം വയസ്സില്‍ കൊവിഡിനെ അതിജീവിച്ച വ്യക്തികൂടിയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ജയരാജിന്റെ ദേശാടനത്തില്‍ അഭിനയിക്കുമ്പോള്‍ 76 വയസ്സായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക്.

അവിചാരിതമായാണ് സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനായി. കമല്‍ ഹാസനൊപ്പം ‘പമ്മല്‍കെ സമ്മന്തം’, രജനികാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യ റായിയുടെ മുത്തച്ഛന്‍വേഷത്തില്‍ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’, മലയാളസിനിമകളായ ‘രാപ്പകല്‍’, ‘കല്യാണരാമന്‍’, ‘ഒരാള്‍മാത്രം’ തുടങ്ങിയവയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകളുടെ ഭര്‍ത്താവായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റംവരെ’യാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

ദേശാടന’ത്തിലെ മുത്തച്ഛന്‍ കഥാപാത്രമായി സിനിമയില്‍ സജീവമായ അദ്ദേഹം ഒരാള്‍ മാത്രം, കളിയാട്ടം, മേഘമല്‍ഹാര്‍, കല്ല്യാണരാമന്‍, നോട്ട്ബുക്ക്, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, ലൗഡ്‌സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്.

മലയാളത്തിന്റെ പ്രിയപ്പെട്ട മുത്തച്ഛന് വിട…

ആദരാഞ്ജലികൾ 🌹🌹🌹

Posted by Jayaram on Wednesday, 20 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News