ഏവരെയും ചിരിപ്പിക്കുന്ന മറുചോദ്യം മമ്മൂട്ടിയോട് ചോദിച്ച ഉണ്ണികൃഷ്ണൻ നമ്പൂതിരി

മമ്മൂട്ടിയും ഉണ്ണികൃഷ്ണൻ നമ്പൂതിരിയും തമ്മിൽ ഏറെ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്.ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ അനുഭവക്കുറിപ്പുകൾ പുസ്തകമായി പുറത്തിറങ്ങിയപ്പോൾ മമ്മൂട്ടിയാണ് അവതാരിക എഴുതിയത് .അവതാരികയിൽ അദ്ദേഹം ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ വിശേഷിപ്പിച്ചത് “വിശ്വാസിയായ കമ്യുണിസ്റ് ,കമ്യുണിസ്റ് ആയ വിശ്വസി” എന്നാണ്. പൂണൂലുപേക്ഷിക്കാതെ ഒരു പുരുഷായുസ്സ് മുഴുവന്‍ പാര്‍ട്ടിക്കൊപ്പം നടന്ന കഥയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടേത് .

രാപ്പകൽ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് മമ്മൂട്ടിയും മുത്തശ്ശനും വലിയ ചങ്ങാത്തത്തിലായി .ഷൂട്ട് കഴിയുന്ന ദിവസം ഉണ്ണികൃഷ്ണൻ നമ്പൂതിരി ഒരു ഓട്ടോഗ്രാഫുമായി മമ്മൂട്ടിയുടെ അടുത്തെത്തി.”എന്റെ ഹൃദയത്തിൽ താങ്കളെ രേഖപ്പെടുത്തി കഴിഞ്ഞു എന്നെ മമ്മൂട്ടിക്ക് പറയാനായുള്ളു ജെ ബി ജങ്ഷനിൽ അതിഥിയായെത്തിയ ഉണ്ണികൃഷ്ണൻ നമ്പൂതിരിയോട് എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് മമ്മൂട്ടി ചോദിച്ചത് .ഒട്ടും താമസിക്കാതെ ആരാണീ ചോദ്യം ചോദിക്കുന്നത് എന്ന് രസകരമായ മറുചോദ്യം വന്നു.മമ്മൂട്ടി തന്നെ കാണുമ്പോഴെല്ലാം അബ്ദു റഹ്‌മാൻ സാഹിബിന്റെ പാട്ട് പാടാൻ പറയും എന്നാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മമ്മൂട്ടിയെ കുറിച്ച് ജെ ബി ജംഗ്നിൽ പറഞ്ഞത്

കൃത്യമായ ദിനചര്യ,നല്ലതു മാത്രം ചിന്തിക്കുക ഇതാണ് തന്റെ ഉന്മേഷത്തിന്റെ രഹസ്യം എന്നാണ് അന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരി ചോദ്യത്തിന് മറുപടിയായി നൽകിയത് അതിരാവിലെ അഞ്ച് മണിക്കെഴുന്നേറ്റ് ശ്ലോകങ്ങൾ ജപിക്കും.യോഗ ചെയ്യും,നന്നായി ഭക്ഷണം കഴിക്കും .വീൽ ചെയറിൽ ആകും വരെ യോഗ മുടക്കിയിരുന്നില്ല .അവസാനം വരെ ആർജവവും ഉന്മേഷവും കാത്തുസൂക്ഷിച്ചു.തൊണ്ണൂറ്റിയെട്ടാം വയസിൽ കോവിഡിനെ അതിജീവിച്ചു എന്ന സന്തോഷ വാർത്ത നൽകിയെങ്കിലും ആ സന്തോഷത്തിനു വലിയ ആയുസുണ്ടായിരുന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News