മറ്റൊരു തട്ടം പാട്ടുമായി വിനീത് ശ്രീനിവാസൻ : മാരത്തോണിലെ ഒരു “തൂമഴയിൽ” ഗാനം വൈറലാകുന്നു

നവാഗതനായ അർജുൻ അജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിലെ ആദ്യഗാനം “ഒരു തൂമഴയിൽ” റിലീസ്‌ ചെയ്തു. മനോഹരമായ വരികൾക്കൊപ്പം ഗാനത്തിൻ്റെ ഗ്രാമീണ ഭംഗിയിൽ ഉള്ള മേക്കിങ്ങും ഈ പ്രണയ ഗാനത്തിൻ്റെ മാറ്റ് കൂട്ടുന്നു.

പുതുമുഖങ്ങളുടെ യാതൊരു സങ്കോചവും കൂടാതെ, ശിവ ഹരിഹരനും നന്ദന ആനന്ദും പ്രണയരംഗങ്ങൾ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

സംഗീത സംവിധായകൻ ബിജിപാലിൻ്റെ കൂടെ ദീർഘകാലം വർക്ക് ചെയ്തിട്ടുള്ള ബിബിൻ അശോക് ആണ് സംഗീത സംവിധാനം. അജിത്ത് ബാലകൃഷ്ണൻ ആണ് ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത്. “ആരും പേടിക്കണ്ട, ഓടിക്കോ” ടാഗ് ലൈനുകൊണ്ട് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു ഗ്രാമത്തിൽ നടക്കുന്ന രസകരമായ വിവിധ സംഭവങ്ങളെ കോർത്തിണക്കി രസച്ചരട് മുറിയാതെ ഒരൊറ്റ കഥയാക്കി മാറ്റിയതാണ് ‘മാരത്തോൺ’. ഹാസ്യ പശ്ചാത്തലം ആണെങ്കിൽ കൂടി പ്രണയവും ത്രില്ലെറും ഒക്കെ ഉൾപ്പെട്ടതാണ് സിനിമ എന്നാണ് സൂചന.

ഷാഡോ ഫോക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മനോജാണ് മാരത്തോൺ‌ നിർമ്മിക്കുന്നത്‌. ആർ.ആർ വിഷ്ണു ഛായാഗ്രഹണം, അർജുൻ അമ്പാട്ട് പ്രൊഡക്ഷൻ കൺട്രോളർ, അഖിൽ എ.ആർ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News