മാധ്യമപ്രവര്‍ത്തകന്‍ എബി ജോണ്‍ തോമസ് രചിച്ച കവിതകളുടെ സമാഹാരം ‘നിലാവില്‍ മുങ്ങിച്ചത്തവന്റെ ആത്മാവ്’ പ്രകാശനം ചെയ്തു

മാധ്യമപ്രവര്‍ത്തകന്‍ എബി ജോണ്‍ തോമസ് രചിച്ച കവിതകളുടെ സമാഹാരം ‘നിലാവില്‍ മുങ്ങിച്ചത്തവന്റെ ആത്മാവ്’ പ്രകാശനം ചെയ്തു.എബി ജോണ്‍ തോമസിന്റെ ആദ്യ കവിതാ സമാഹാരമാണ് ‘നിലാവില്‍ മുങ്ങിച്ചത്തവന്റെ ആത്മാവ്’ എന്ന പുസ്തകം.

അനുഭവങ്ങളെ ആഴമുള്ള വാക്കുകളില്‍, കവിതയുടെ നിറഞ്ഞ സ്‌നേഹമുള്ള വരികളായിട്ടാണ് എബി അടയാളപ്പെടുത്തിയിരിക്കുന്നത്. കോട്ടയം പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ എസ് ഹരീഷ് പ്രകാശനം നിര്‍വഹിച്ചു.

തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങി. എഴുത്തിനെ കുറ്റകൃത്യം പോലെ കരുതുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് എസ് ഹരീഷ് പറഞ്ഞു.

ചവിട്ടിതാഴ്ത്തപ്പെടുന്ന കാലത്ത് എഴുത്ത് വല്യ ശക്തിയായി തിരിച്ചുവരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ടി പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഡോ തോമസ് കുരുവിള പുസ്തകം പരിചയപ്പെടുത്തി.

കവി അക്ബര്‍ നേര്യമംഗലം, പ്രസാധകന്‍ രാധാകൃഷ്ണന്‍ മാഞ്ഞൂര്‍, രാം മോഹന്‍ പാലിയത്ത്, എബി ജോണ്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. മലപ്പുറം ചിത്രരശ്മി ബുക്ക്‌സാണ് പ്രസാധകര്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here