എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

ആറു വര്‍ഷത്തെ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെ സാഫല്യമാവുന്ന സന്തോഷത്തിലാണ് മിനിസ്‌ക്രീനിലൂടെ ഏവര്‍ക്കും പരിചിതയായ എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. നടിയും അവതാരകയുമായ എലീന ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലൂടെ കൂടുതല്‍ പ്രേകഷക ശ്രദ്ധനേടിയിരുന്നു. ഹൈസിന്ത് ഹോട്ടലില്‍ വെച്ചു നടന്നു ചടങ്ങില്‍ കോഴിക്കോട് സ്വദേശിയും എഞ്ചിനീയറുമായ രോഹിത് പി നായറുമായാണ് എലീനയുടെ വിവാഹം നിശ്ചയിച്ചത്.

രോഹിതുമായുള്ള പ്രണയം എലീന തുറന്നു പറഞ്ഞതും ബിഗ് ബോസിലൂടെയായിരുന്നു. തന്റെ പ്രണയത്തെ കുറിച്ചും വീട്ടുകാര്‍ ആ ബന്ധത്തിന് എതിരാണ് തുടങ്ങിയ കാര്യങ്ങള്‍ എലീന പരിപാടിയില്‍ തുറന്നു പറഞ്ഞിരുന്നു. രോഹിതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രമുഖ വാര്‍ത്താ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ എലീന പറഞ്ഞിരുന്നു.

‘ആളുടെ പേര് രോഹിത് പി നായര്‍ എന്നാണ്. കോഴിക്കോട് സ്വദേശിയാണ്. പഠിച്ചതും വളര്‍ന്നതുമൊക്കെ ചെന്നൈയിലും ബാംഗ്ലൂരിലുമൊക്കെയാണ്. എഞ്ചിനീയര്‍ ആണ്. ഇപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഹൈലൈറ്റ് മാളില്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനി ആരംഭിച്ചിരിക്കുകയാണ്. ബിസിനസ്സിലാണ് രോഹിത്തിന് ഏറെ താല്‍പ്പര്യം,” എന്നാണ് അഭിമുഖത്തില്‍ എലീന പറഞ്ഞത്.

2014ലാണ് ഒരു സുഹൃത്ത് വഴി താന്‍ രോഹിത്തിനെ പരിചയപ്പെടുന്നതെന്നും അന്ന് ഞാന്‍ ആങ്കറിംഗ് ചെയ്യുകയായിരുന്നുവെന്നും എലീന പറയുന്നു. ‘സിനിമാക്കഥയൊക്കെ പോലെ ആദ്യം നേരില്‍ കണ്ടപ്പോള്‍ തന്നെ രോഹിത് പ്രപ്പോസ് ചെയ്തു. ഞാനന്ന് ഒരു ടോം ബോയ് മെന്റാലിറ്റിയില്‍ നടക്കുകയായിരുന്നു, എനിക്കിതൊന്നും ശരിയാവില്ല എന്നു പറഞ്ഞ് ഞാന്‍ നോ പറഞ്ഞു. പക്ഷേ രോഹിത് വിട്ടില്ല, എല്ലാ ആഴ്ചയിലും ചെന്നൈയില്‍ നിന്ന് ബൈക്ക് എടുത്ത് കാണാന്‍ വരും. വീണ്ടും പറയും, ഞാന്‍ പഴയ പല്ലവി തന്നെ. അങ്ങനെ കുറച്ചുകഴിഞ്ഞാണ് എന്നാല്‍ ശരി, നമുക്കൊരു ഡീലിലെത്താം, പഠിച്ച് ജോലിയൊക്കെ കിട്ടിയിട്ട് വീട്ടുകാരോട് സംസാരിക്കാം. അന്നും ഇതേ ഇഷ്ടം ഉണ്ടേല്‍, വീട്ടുകാര്‍ സമ്മതിച്ചാല്‍ മുന്നോട്ട് പോവാം എന്നു പറഞ്ഞു. അങ്ങനെയൊക്കെയാണ് ഞങ്ങള്‍ പ്രണയിച്ചു തുടങ്ങുന്നത്.’

”രോഹിത് പഠനം കഴിഞ്ഞ് ഉടന്‍ തന്നെ സെറ്റില്‍ ആവാനുള്ള കാര്യങ്ങളൊക്കെ ചെയ്തു തുടങ്ങി. ഞാന്‍ പതിയെ വീട്ടില്‍ അവതരിപ്പിച്ചു. വീട്ടുകാര്‍ക്ക് ആദ്യം എതിര്‍പ്പായിരുന്നു. കാരണം ഞാന്‍ ക്രിസ്റ്റ്യന്‍, രോഹിത് ഹിന്ദു. ഞങ്ങള്‍ രണ്ടുപേരും വീട്ടിലെ ഒറ്റക്കുട്ടികള്‍. ആ സമയത്ത് ഞാന്‍ വല്ലാതെ പ്രഷര്‍ ചെയ്യാനൊന്നും പോയില്ല. ഞങ്ങള് രണ്ടുപേരും ജോലിയില്‍ ശ്രദ്ധിച്ചു, നന്നായി വര്‍ക്ക് ചെയ്തു. രോഹിത് രണ്ടുവര്‍ഷത്തോളം എഞ്ചിനീയറായി ജോലി ചെയ്തു, പിന്നെ അത് വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം സ്റ്റാര്‍ട്ട് അപ്പ് കമ്പനി തുടങ്ങി ബിസിനസ്സിലേക്ക് ഇറങ്ങി.’ എലീന പടിക്കല്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News