സമരം സമവായത്തിലേക്ക് എത്തിക്കാന്‍ പുതിയ ഉപാധിയുമായി കേന്ദ്രം; നാളെ യോഗം ചേരാനൊരുങ്ങി കര്‍ഷകര്‍

സമരം സമവായത്തിലേക്ക് എത്തിക്കാന്‍ കര്ഷകര്‍ക്ക് മുന്നില്‍ പുതിയ ഉപാധിയുമായി കേന്ദ്രം. നിയമങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്നും സമതി റിപ്പോര്‍ട്ട് നല്‍കുന്നത് വരെ രണ്ട് വര്‍ഷത്തേക്ക് വേണമെങ്കിലും നിയമങ്ങള്‍ നടപ്പിലാക്കില്ലെന്നും കേന്ദ്രം.

നാളെ കര്‍ഷകര്‍ യോഗം ചേരും. മറ്റന്നാള്‍ കേന്ദ്രസര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടക്കും. അതേ സമയം ട്രാക്റ്റര്‍ പരേഡ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി ഹര്‍ജി പിന്‍വാക്കിക്കാന്‍ ദില്ലി പോലീസിന്‍ നിര്‍ദേശം നല്‍കി.

കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ പുതിയ ഒരു സമതി രൂപീകരിക്കാമെന്നും സമതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് വര്‍ഷം എടുക്കുകയാണെങ്കില്‍ അത് വരെ നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാമെന്നുമാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വെച്ച ഉപാധി.

എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കണം എന്ന് തന്നെയാണ് കര്‍ഷകരുടെ നിലപാടെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള കൈരളി ന്യൂസിനോട് പ്രതികരിച്ചു.

നാളെ കര്‍ഷക സംഘടനകള്‍ യോഗം ചേരും. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. അതേ സമയം എന്‍ഐഎ ഉപയോഗിച്ചു സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്മാര്‍ണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ട്രാക്റ്റര്‍ പരേഡുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.

അതിനിടയില്‍ ട്രാക്റ്റര്‍ പരേഡ് തടയണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി ഹര്‍ജി പിന്‍വലിക്കാനും ദില്ലി പോലീസിനോട് ആവശ്യപ്പെട്ടു . കോടതി നിയമിച്ചവിദഗ്ധ സമിതിയിലെ അംഗങ്ങളെ മാറ്റണമെന്ന ഹര്‍ജിയില്‍ സുപ്രിംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News