
ഒരു ഘട്ടത്തില്‍ സന്യാസത്തിന് പോകാമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നതായി ശ്രീനിവാസന്‍. കൈരളിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ തന്നോട് പണമില്ലാതെ നിന്ന സമയത്ത് കേരളത്തില്‍ നിന്ന് ഹിമാലയം വരെ നടന്നു പോകാമെന്ന് പറഞ്ഞതെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കിയത്.
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍
‘മോഹന്‍ലാല്‍ പില്‍ക്കാലത്ത് നിര്‍മ്മാതാവായി . പണത്തിനുവേണ്ടിയായിരുന്നോ എന്നൊന്നും എനിക്കറിയില്ല. അത് എന്തിനുവേണ്ടിയായിരുന്നു എന്ന് ചോദിച്ചാല്‍ നല്ല സിനിമ തന്നെയായിരിക്കണം അദ്ദേഹത്തിന്റെ മനസ്സില്‍. വാനപ്രസ്ഥത്തിന്റെ കാര്യമൊഴിച്ചാല്‍ അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ച് ലക്ഷക്കണക്കിന് രൂപയാണ് കയ്യീന്ന് പോയത്. പണം നഷ്ടപ്പെട്ടതിനു ശേഷം ഞാനദ്ദേഹത്തെ കാണുമ്പോള്‍ അദ്ദേഹമൊരു ഫിലോസഫറെപ്പോലെയായത് ഞാന്‍ കണ്ടു. പണം കുറേ പോയിക്കഴിയുമ്പോള്‍ പിന്നെ ഫിലോസഫി വരും. അത്തരത്തില്‍ ഒരു സ്റ്റുഡിയോയില്‍ വച്ച് എന്നെക്കണ്ടപ്പോള്‍ പറഞ്ഞു. എന്താടോ സിനിമ…എല്ലാ ദിവസവും സിനിമ സിനിമ എന്ന് പറയുന്നതിലൊന്നും കാര്യമില്ല. ഞാനിപ്പോള്‍ ഒരു പരിപാടി ആലോചിക്കുകയാണ്…താനും കൂടെക്കൂടിയാല്‍ താനുംകൂടെക്കൂടിയാല്‍ എനിക്ക് സന്തോഷമേ ഒള്ളൂ …കേരളത്തില്‍ നിന്ന് ഹിമാലയം വരെ ഒരു യാത്ര പോകാം….അപ്പോള്‍ നമ്മള്‍ പൈസയെന്നും കൊണ്ടു പോകില്ല..ഹിമാലയം വരെ നടന്ന് പോകാം…’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here