സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇനി ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. ടീമിനെ മുന്‍പ് നയിച്ച ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ പകരക്കാരനായാണ് സഞ്ജു എത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് രാജസ്ഥാന്‍ റോയല്‍സ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച വിവരം പുറത്തുവിട്ടത്. ‘പുതിയ അധ്യായം ആരംഭിക്കുകയാണ്. നിങ്ങളുടെ റോയല്‍ ക്യാപ്റ്റന് ഹലോ പറയൂ’ എന്ന ്അടിക്കുറിപ്പോടെ സഞ്ജുവിന്റെ ചിത്രത്തോടൊപ്പമാണ് സന്തോഷ വാര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ടത്.

യുഎഇയില്‍ നടന്ന ഐപിഎല്‍ 13-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇപ്പോഴത്തെ ടീമിലെ 17 താരങ്ങളെ പുതിയ സീസണിലേക്ക് നിലനിര്‍ത്തുമെന്നും രാജസ്ഥാന്‍ റോയല്‍സ് അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള എട്ട് താരങ്ങളെ റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News