അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡൻ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനാധിപത്യം വിജയിച്ചു എന്നാണ് സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ ബൈഡൻ പറഞ്ഞത്. 536 ഇലക്ട്രറൽ വോട്ടുകളിൽ 306 ഉം നേടിയാണ് ബെെഡൻ വിജയമുറപ്പിച്ചത്. അമേരിക്ക വെള്ളക്കാരുടെമാത്രം രാജ്യമല്ല എന്ന പ്രഖ്യാപനവുമായാണ് ആഫ്രോ–-ഏഷ്യൻ വംശജ കമല ഹാരിസ് രാജ്യത്തിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ട്രംപിന്റെ നാല് വർഷത്തെ അമേരിക്ക ഫസ്റ്റ് പോളിസിയിൽ നിന്നും ലോകത്തിലെ എല്ലാ സഖ്യകക്ഷികളുമായുള്ള ബന്ധം അമേരിക്ക പുനഃസ്ഥാപിക്കുമെന്ന സൂചനയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയുള്ള പ്രസംഗത്തിൽ വ്യക്തമാക്കിയത്.
അമേരിക്കയിലെ ക്യാപിറ്റോൾ കലാപത്തെ അപലപിച്ച ബൈഡൻ ഇനിയൊരിക്കലും അത്തരമൊരു സംഭവം നടക്കുകയില്ലെന്ന് പറഞ്ഞു. എല്ലാ അമേരിക്കക്കാർക്കും വേണ്ടിയുള്ള പ്രസിഡന്റായിരിക്കുമെന്നും പിന്തുണയ്ക്കാത്തവരോടൊപ്പവും ഉണ്ടാകുമെന്നും ബൈഡൻ വ്യക്തമാക്കി.
സത്യപ്രതിജ്ഞയ്‌ക്കുശേഷം പ്രസിഡന്റ് എന്ന നിലയിൽ ബൈഡൻ രാഷ്‌ട്രത്തെ ആദ്യമായി അഭിസംബോധന ചെയ്‌തു. ഐക്യസന്ദേശം പകർന്ന പ്രസംഗം ഇന്ത്യൻ വംശജൻ വിനയ് റെഡ്ഡിയാണ് തയ്യാറാക്കിയത്. പ്രസംഗശേഷം ക്യാപിറ്റോളിന്റെ കിഴക്കേ നടയിൽ എത്തി ബൈഡൻ സർവസൈന്യാധിപൻ എന്ന നിലയിൽ സൈന്യത്തെ അഭിസംബോധന ചെയ്‌തു.
പിന്നീട് ബൈഡനും കമലയും മുൻ പ്രസിഡന്റുമാരും ആർലിങ്‌ടൺ ദേശീയ സെമിത്തേരിയിൽ എത്തി സൈനികന്റെ കുടീരത്തിൽ പുഷ്‌പചക്രം സമർപ്പിച്ചു.
തുടർന്ന് സെനിക അകമ്പടിയോടെ ഇവർ വൈറ്റ്‌ഹൗസിലേക്ക് നടന്നുഅതെ സമയം ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് കാത്തു നിൽക്കാതെയാണ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്നിറങ്ങിയത്.
ഫ്ളോറിഡയിലേക്കാണ് ഡൊണാൾഡ് ട്രംപും കുടുംബവും പോയത്. ഇതിന് മുൻപ് അമേരിക്കയുടെ പ്രസിഡന്റായ റിച്ചാർഡ് നിക്സൺ മാത്രമാണ് അടുത്ത പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കാത്തു നിൽക്കാതെ വൈറ്റ് ഹൗസ് വിട്ടത്.മുൻ പ്രസിഡന്റുമാരിൽ ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ, ബറാക് ഒബാമ എന്നിവർ ഭാര്യമാരോടൊപ്പം സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.
Get real time update about this post categories directly on your device, subscribe now.