ചീഫ് എൻജിനീയർമാരുടെ മൂന്നംഗ സംഘം ബുധനാഴ്ച ആലപ്പു‍ഴ ബൈപ്പാസില്‍ പരിശോധന നടത്തി

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ രൂപവത്കരിച്ച ചീഫ് എൻജിനീയർമാരുടെ മൂന്നംഗ സംഘം ബുധനാഴ്ച ആലപ്പു‍ഴ ബൈപ്പാസ് പരിശോധന നടത്തി.

പതിറ്റാണ്ടുകളായുള്ള ആലപ്പുഴ നിവാസികളുടെ സ്വപ്നമായിരുന്ന ബൈപ്പാസ് ഗതാഗതത്തിന് തുറന്നു നല്‍കുന്നതിന് മുന്നോടിയായുള്ള പരിശോധനയാണ് സംഘത്തിന്റെ നേതൃത്വത്തില്‍ നടന്നത്.

ബ്രിഡ്ജസ് ചീഫ് എന്‍ജിനിയര്‍ എസ്. മനോമോഹന്‍, എന്‍.എച്ച്.ചീഫ് എന്‍ജിനിയര്‍ എം. അശോക് കുമാര്‍, റോഡ്സ് ചീഫ് എന്‍ജിനിയര്‍ അജിത്ത് രാമചന്ദ്രന്‍ എന്നിവരാണ് മന്ത്രി സുധാകരന്‍ രൂപവത്കരിച്ച പരിശോധനാ സമിതിയിലെ അംഗങ്ങള്‍. മദ്രാസ് ഐഐടിയിൽ നിന്നുള്ള അരവിന്ദ് രാജ്, വിജയ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here