കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും.
സിംഗുവിലെ കർഷക യൂണിയൻ ഓഫീസിൽ രാവിലെ പത്തിന് ചർച്ച ആരംഭിക്കും.
റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ കർഷകരും കേന്ദ്രസർക്കാരുമായി നാളെ നടക്കുന്ന പതിനൊന്നാം വട്ട ചർച്ച നിർണായകമാകും. അതേസമയം, ഡൽഹി അതിർത്തികളിലെ കര്‍ഷക പ്രക്ഷോഭം അൻപത്തിയേഴാം ദിവസത്തിലേക്ക് കടന്നു.
കർഷകസമരം പരിഹരിക്കാൻ കേന്ദ്രസർക്കാരും കർഷക സംഘടനകളും തമ്മിൽ നടത്തിയ പത്താമത്തെ ചർച്ചയും ഇന്നലെ പരാജയപ്പെട്ടിരുന്നു. കർഷക നിയമത്തിൽ താങ്ങുവില നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകാതിരുന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
Get real time update about this post categories directly on your device, subscribe now.