കർഷക സമരം; ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു

കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റൊരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരവേദിയിലാണ് 42കാരനായ ജയ് ഭഗവാന്‍ റാണ ജീവനൊടുക്കിയത്.

ബുധനാഴ്ചയാണ് കര്‍ഷകനെ വിഷം ക‍ഴിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിക്രി അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തുവരികയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാകുറിപ്പ് ലഭിച്ചു.

കര്‍ഷകരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകന്‍റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. രണ്ടുമൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും എന്നാല്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരും നിയമത്തിന് എതിരാണെന്നും കുറിപ്പില്‍ പറയുന്നു.രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെ വികാരം മനസിലാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News