ഏഴു തദ്ദേശ സ്വയം ഭരണ വാർഡുകളിൽ ഇന്ന് പ്രത്യേക തെരഞ്ഞെടുപ്പ്

ഏഴു തദ്ദേശ സ്വയം ഭരണ വാർഡുകളിൽ ഇന്ന് പ്രത്യേക തെരഞ്ഞെടുപ്പ്. സ്ഥാനാർത്ഥികൾ മരിച്ചതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ച വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

കൊല്ലം ജില്ലയിൽ രണ്ടു വാർഡുകളിലും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഓരോ വാർഡിലുമാണ് ഉപതെരഞ്ഞെടുപ്പ്. ജനുവരി നാലിനാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് .

പത്രികകളുടെ സൂക്ഷ്മ പരിശോധന അഞ്ചിനായിരുന്നു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ നാളെ നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here