ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേരുമാറ്റി ഗുജറാത്ത് സര്‍ക്കാര്‍

ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേരുമാറ്റി ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്തില്‍ ഇനി മുതൽ കമലം എന്ന പേരിലാണ് ഡ്രാഗൺ ഫ്രൂട്ട് അറിയപ്പെടുക. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് വിവരം അറിയിച്ചത്.

ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് അനുയോജ്യമായി തോന്നിയില്ലെന്നും അതുകൊണ്ടാണ് പേരുമാറ്റാൻ തീരുമാനിച്ചതെന്നും രൂപാണി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം പേരുമാറ്റത്തിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

“ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് അനുയോജ്യമായി തോന്നുന്നില്ലെന്നും മാത്രമല്ല, ഡ്രാഗൺ ഫ്രൂട്ട് ചൈനയുമായി ബന്ധപ്പെട്ടതാണെന്നും അതുകൊണ്ടാണ് കലമം എന്നു വിളിക്കാൻ തീരുമാനിച്ചതെന്നും രൂപാണി വ്യക്തമാക്കി.

“കമലം എന്ന വാക്ക് സംസ്കൃതമാണ്. ഡ്രാഗൺ ഫ്രൂട്ടിൻ്റെ രൂപവും താമരയെപ്പോലെയാണ്”- രൂപാണി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News