‘ചോര്‍ന്ന ചാറ്റുകള്‍ വായിക്കാന്‍ നാണമില്ലേ’

ടി.വി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയും ടെലിവിഷന്‍ റേറ്റിങ് ബാര്‍ക് സി.ഇ.ഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളില്‍ തന്നെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി കങ്കണ റണാവത്ത്ചാറ്റില്‍ കങ്കണക്ക് ‘ഇറോട്ടോ മാനിയ’ ആണെന്നാണ് അര്‍ണബ് പറഞ്ഞത്.തനിക്കെതിരെയുള്ള അര്‍ണബ് ഗോസ്വാമിയുടെ ഇറോട്ടോ മാനിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി കങ്കണ റാവത്ത്.

കങ്കണ തന്റെ പരിധി മറി കടന്നുവെന്നും ഇപ്പോള്‍ അവരെ ആളുകള്‍ക്ക് പേടിയാണെന്നും ഉടനെ തന്നെ കങ്കണ അവസാനിക്കുമെന്നും ചാറ്റില് പറയുന്നുണ്ട്. ഹൃത്വിക് റോഷനുമായി അഭിമുഖം നടത്തിയതിന് പിന്നാലെയുള്ള വാട്സ് ആപ്പ് സന്ദേശങ്ങളിലാണ് കങ്കണയ്ക്കെതിരെയുള്ള പരാമര്‍ശം.

ബോളിവുഡ് നടന്‍ ഹൃതിക് റോഷനുമായുള്ള കങ്കണയുടെ തര്‍ക്കങ്ങള്‍ നടക്കുന്ന സമയത്തെ ചാറ്റുകളിലാണ് കങ്കണയും കടന്നുവരുന്നത് ‘കങ്കണ പരിധിവിടുകയാണെന്നും’ ‘ആളുകള്‍ക്ക് അവളെ പേടിയാണെന്നും’ അര്‍ണബ് വാട്‌സാപ്പില്‍ കുറിച്ചിരുന്നു. ഗോസിപ്പുകാര്‍ക്ക് നാണമില്ലേയെന്നാണ് കങ്കണ ചോദിക്കുന്നത്. ആരുടെയെങ്കിലും ചോര്‍ന്ന സ്വകാര്യ ചാറ്റുകള്‍ വായിക്കുകയും അത് പ്രചരിപ്പിക്കുന്നത് ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു.

‘ഇന്നുവരെ ആരുടെയെങ്കിലും ചോര്‍ന്ന സ്വകാര്യ ചാറ്റുകള്‍, കത്തുകള്‍, മെയിലുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ കാണാന്‍ ഞാന്‍ ധൈര്യപ്പെട്ടിട്ടില്ല. ഇത് ധാര്‍മ്മിക മൂല്യങ്ങള്‍, സ്വഭാവം, ആത്മാഭിമാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണ്. ലിബറലുകള്‍ക്ക് ഇത് മനസ്സിലാകില്ല’-കങ്കണ ട്വിറ്ററില്‍ കുറിച്ചു.

‘നിങ്ങള്‍ക്ക് കൂടുതല്‍ ഗോസിപ്പ് വേണോ എന്തുകൊണ്ടാണ് ഹൃതിക് ഇത് പറഞ്ഞത്, എന്തുകൊണ്ടാണ് ബന്ധം തകര്‍ന്നത്, ഹൃതിക് ചങ്ങാതിയായ ശേഷം അര്‍ണബ് എന്റെ സുഹൃത്തായത് എങ്ങനെ ഈ ലിബറലുകളും ഗോസിപ്പ് പ്രചാരകരും രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിച്ചു. മറ്റുള്ളവരുടെ ചാറ്റുകളും ഇമെയിലുകളും വായിക്കുന്നത് നിര്‍ത്തുക’-മറ്റൊരു ട്വീറ്റില്‍ അവര്‍ കുറിച്ചു. കങ്കണക്ക് ഇറോട്ടോമാനിയ ആണെന്നാണ് അര്‍ണബ് ചാറ്റുകളില്‍ പറഞ്ഞത്.

ഒരു വ്യക്തി തന്നെ ആരെങ്കിലും സ്‌നേഹിക്കുന്നുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയും അയാള്‍ അത് അറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇറോട്ടോ മാനിയ. ചിലപ്പോള്‍ നാം ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തിയായിരിക്കും നമ്മെ സ്‌നേഹിക്കുന്നതായി നാം വിശ്വസിച്ചിരിക്കുക. അത് ചിലപ്പോള്‍ രാഷ്ട്രീയക്കാരനെയോ നടനെയോ പോലെ പ്രശസ്തരായിരിക്കാം.

രോഗം ബാധിച്ചയാള്‍ ഒരു പ്രത്യേക വ്യക്തിയുമായി ഒരു ബന്ധത്തിലാണെന്ന് സ്വയം കരുതുന്നു. അതേപറ്റി അയാള്‍ക്ക് വളരെ ഉറപ്പുണ്ടായിരിക്കുകയും ചെയ്യും. അങ്ങിനെയല്ല എന്ന് തെളിയിക്കുന്ന വസ്തുതകള്‍ രോഗി ഒരിക്കലും അംഗീകരിക്കുകയുമില്ല.

വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന രോഗമാണിത്. സ്‌കീസോഫ്രീനിയ അല്ലെങ്കില്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലുള്ള മറ്റ് മാനസിക പ്രശ്‌നങ്ങളുമായി ഈ രോഗം ബന്ധപ്പെട്ടിരിക്കുന്നു. ഇത് ആഴ്ചകളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News