ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം; പുതു ചരിത്രം തീര്‍ത്ത് റൊണാള്‍ഡോ

ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി റൊണാള്‍ഡോ. യുവന്റസിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോള്‍ ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് മാത്രമല്ല ഒപ്പം ഒരു പുതു ചരിത്രം കൂടെയാണ് തീര്‍ത്തത്. ഈ ഗോളോടെ 760 കരിയര്‍ ഗോളുകള്‍ എന്ന
റെക്കോര്‍ഡ് നേട്ടത്തില്‍ റൊണാള്‍ഡോ മുത്തമിട്ടു.

ഓസ്ട്രിയന്‍ ഇതിഹാസം ജോസഫ് ബികാന്റെ റെക്കോര്‍ഡ് ആണ് റൊണാള്‍ഡോ മറികടന്നത്. ബികാന് 759 ഗോളുകള്‍ ആണ് സ്കോര്‍ ചെയ്തിട്ടുള്ളത്.

രാജ്യത്തിനും ക്ലബുകള്‍ക്കുമായി കളിച്ച്‌ ആണ് 760 ഗോളുകള്‍ റൊണാള്‍ഡോ നേടിയത്. 757 ഗോളുകള്‍ നേടിയ ബ്രസീല്‍ ഇതിഹാസം പെലെയെയും റൊണാള്‍ഡോ നേരത്തെ മറികടന്നിരുന്നു.

സ്പോര്‍ടിങ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകള്‍ക്കും ഒപ്പം പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടിയുമാണ് റൊണാള്‍ഡോ ഇത്രയും ഗോള്‍ നേടിയത്.

റൊണാള്‍ഡോയുടെ ഗോള്‍ കണക്കുകള്‍ ചുവടെ;
🇪🇸 Real Madrid: 450
🏴 Man Utd: 118
🇵🇹 Portugal: 102
🇮🇹 Juventus: 85
🇵🇹 Sporting: 5

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here