മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ രാഗിണി ദ്വിവേദിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ആയ കർണാടക ചലച്ചിത്ര നടി രാഗിണി ദ്വിവേദിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

സെപ്റ്റംബർ 4 ആണ് രാഗിണി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ആയത്. പ്രത്യേക കോടതിയും മുംബൈ ഹൈക്കോടതിയും മുൻപ് ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റിസ് രോഹിന്‍ടണ്‍ ഫാലി നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നടിക്ക് ജാമ്യം അനുവദിച്ചത്.

പ്രഥമദൃഷ്ടിയില്‍ ചെറിയ അളവില്‍ മാത്രമാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.

അതിനാല്‍ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള എന്‍ഡിപിഎസ് നിയമത്തിലെ 27-ാം വകുപ്പ് നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News