
പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ടൊവിനോ തോമസ്. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ അന്വേഷണങ്ങളുടെ കഥയല്ല… അന്വേഷകരുടെ കഥ…’എന്നാണ് .തിരക്കഥ ജിനു എബ്രഹാമും സംവിധാനം നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസുമാണ്.
Happy Birthday Dear Tovino Thomas
Sharing the first look poster of the movie ” Anweshippin Kandethum”. Best wishes
Posted by Mohanlal on Wednesday, January 20, 2021
ടോവിനോയുടെ പിറന്നാൾ ദിനത്തിൽ ആശംസയറിച്ച് മോഹൻലാൽ അടക്കം ഒട്ടേറെ പേര് ചിത്രത്തിന്റെ ഫസ്‌റ് ലുക്ക് പോസ്റ്റർ പങ്ക് വെച്ചിട്ടുണ്ട്.
Happy Birthday dear Tovino Thomas!! 🥳👍🏼
Unveiling the first look poster of #AnveshippinKandethum! 😊
‘അന്വേഷണങ്ങളുടെ…Posted by Unni Mukundan on Wednesday, January 20, 2021
Happy Birthday Tovino Thomas 😊
All the best to Tovino, #DarwinKuriakose, Jinu V Abraham, Girish Gangadharan, Santhosh…Posted by Prithviraj Sukumaran on Wednesday, January 20, 2021
തമിഴ് നവനിരയിലെ മുന്‍നിര സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ് മ്യൂസിക്. സന്തോഷ് നാരായണന്‍ ആദ്യമായി ഈണമൊരുക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന പ്രൊജക്ടിനുണ്ട്.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ആസിഫലി, ഐശ്വര്യലക്ഷ്മി, ഉണ്ണി മുകുന്ദന്‍, ആന്റണി വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here