കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ട വിതരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
സർക്കാർ വൃത്തങ്ങൾ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി ഇക്കാര്യം നിർദ്ദേശിച്ചിരുന്നു. 50 വയസിന് മുകളിലുള്ളവർക്കാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.
ആദ്യ ഘട്ട കൊവിഡ് പ്രതിരോധ വാക്സിനേഷൻ ആരോഗ്യപ്രവർത്തകരടക്കമുള്ള കൊവിഡ് മുൻനിര പോരാളികൾക്കാണ് ആദ്യഘട്ടത്തിൽ നൽകിയത്.
മൂന്നു കോടി പേരെ ഉൾപ്പെടുത്തിയുള്ള ഒന്നാംഘട്ട വാക്സിൻ വാക്സിൻ വിതരണം വിജയകരമായി പുരോഗമിക്കുന്ന സാഹചര്യത്തിലാണ് 50 വയസിനു മുകളിലും 50 വയസിനു താഴെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെയും ഉൾപ്പെടുത്തി രണ്ടാംഘട്ട വാക്സിൻ വിതരണത്തിലേക്ക് കടക്കാൻ രാജ്യം ഒരുങ്ങുന്നത്.
50 വായസിന് മുകളിൽ പ്രായമുള്ളവരായത്തിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി, 95% കേന്ദ്ര മന്ത്രിമാർ, 75% എംപി മാർ, 76% മുഖ്യമന്ത്രിമാർ എന്നിവർ രണ്ടാം ഘട്ടത്തിൽ വാക്‌സിനേടുത്തേക്കും. രണ്ടാം ഘട്ടത്തിൽ 50 കോടി പേർക്കാണ് വാക്‌സിൻ ലഭിക്കുക.
അതേ സമയം പ്രതിരോധ മരുന്ന് വിതരണം, നിർമ്മാണം എന്നിവയെ രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷ വർധൻ വ്യക്തമാക്കി അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കന്നതും അവസാനിപ്പിക്കണമെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.
Get real time update about this post categories directly on your device, subscribe now.