‘ഭാര്‍ഗവി നിലയം ‘ വീണ്ടും എത്തുന്നു

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന നോവലിനെ ആസ്പദമാക്കി ആഷിക് അബു ചിത്രം ഒരുങ്ങുന്നു. നീലവെളിച്ചം സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമാണെന്നും ഇപ്പോള്‍ അതിനുള്ള അവസരം ഒത്തുവന്നെന്നും ആഷിക് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു. പുതിയ ചിത്രത്തിന്റെ വിശേഷാങ്ങള്‍ പ്രിത്വിരാജ് ഫേയ്സ് ബുക്കില്‍ പങ്കു വച്ചിട്ടുണ്ട്. ബഷീറിന്റെ നൂറ്റിപതിമൂന്നാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.


1964 ല്‍ എ. വിന്‍സന്റ് സംവിധാനം ചെയ്ത് ഭാര്‍ഗവീ നിലയം ഒരുക്കിയത് നീല വെളിച്ചം എന്ന കഥയെ ആസ്പദമാക്കിയിരുന്നു. ഇന്നും സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്യുന്ന ക്ലാസിക് ആണ് ഭാര്‍ഗവീ നിലയം. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഈ സിനിമയുടെ അവകാശം ഗുഡ്‌നൈറ്റ് മോഹനന്‍ സ്വന്തമാക്കി. ഗുഡ്‌നൈറ്റ് മോഹനില്‍ നിന്നും റൈറ്റ്‌സ് സ്വന്തമാക്കിയ ശേഷമാണ് ആഷിക്ക് അബു ഇപ്പോള്‍ ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

ആഷിക് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
Step 2: Place this code wherever you want the plugin to appear on your page.

സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത്…

Posted by Aashiq Abu on Wednesday, 20 January 2021

സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേല്‍ നിറവും വെളിച്ചത്തിന്മേല്‍ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ?നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുല്‍ത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തില്‍ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കാന്‍ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങള്‍ക്കും ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തില്‍ നിന്നും നന്ദി. നീലവെളിച്ചം ഈ വര്‍ഷാവസാനം ചിത്രീകരണം ആരംഭിക്കും.

1964 ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവി നിലയം എന്ന ചിത്രം ബഷീറിന്റെ ഇതേ നോലവിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു. മധു, വിജയ നിര്‍മല, പ്രേം നസീര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ വിന്‍സന്റായിരുന്നു സംവിധാനം. മലയാളത്തിലെ എക്കാലത്തെയും ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നാണ് ഭാര്‍ഗവി നിലയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News