
സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം തള്ളി. സ്പീക്കര്‍ മാറി നില്‍ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷത്തിന്‍റെ അഴിമതി ആരോപണങ്ങൾക്ക് സ്പീക്കര്‍ ശക്തമായ മറുപടി നല്‍കി.നിയമസഭയിലെ നിർമാണ പ്രവർത്തനങ്ങളെല്ലാം നടപടി ക്രമങ്ങൾ പാലിച്ചാണെന്നും നമ്മുടെ മനോഭാവമാണ് പ്രശ്നമെന്നും സ്പീക്കര്‍ സഭയില്‍ പറഞ്ഞു.
നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാൾ നവീകരണത്തെ ആക്ഷേപിക്കുന്നവർ നമുക്ക് ഇരിക്കാൻ ഇത്ര വലിയ ഹാൾ വേണമോ എന്നതും ചിന്തിക്കുമോയെന്നും സ്പീക്കര്‍ ചോദിച്ചു.
സര്‍ക്കാരിനെ അടിക്കാന്‍ മാര്‍ഗമില്ലാത്തവരാണ് സ്പീക്കര്‍ക്കെതിരെ വടിയോങ്ങുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. അപവാദ പ്രചരണങ്ങളുടെ പേരില്‍ കെട്ടിപ്പൊക്കിയ പ്രമേയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ചെയ്യാത്ത കുറ്റത്തിന്‍റെ പേരില്‍ തല കുനിക്കാന്‍ താന്‍ തയ്യാറല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.ഒരാളുടെ വ്യക്തിത്വം രൂപീകരിക്കുന്നത് . പ്രതിപക്ഷം പറയുന്നത് കാലം വിലയിരുത്തും തന്റെ പിതാമഹന്റെ സംസ്കാരത്തിന് വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
എം ഉമ്മര്‍ എംഎല്‍എയാണ് പ്രതിപക്ഷ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ ബിജെപി അംഗം ഒ രാജഗോപാല്‍ അനുകൂലിച്ചു.
പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രമേയമെന്നും ഇതുവരെ സ്പീക്കര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്നും എസ് ശര്‍മ്മ പറഞ്ഞു. സ്പീക്കറെ നീക്കണമെന്ന പ്രമേയം ചട്ടം പാലിച്ചുകൊണ്ടാണ് വേണ്ടത്. രാഷ്ട്രീയമായ ഉദ്ദേശം വെച്ചുള്ള പ്രമേയം അനുവദിക്കരുതെന്നും ശര്‍മ്മ പറഞ്ഞു. സഭയുടെയും സ്പീക്കറുടെയും പവിത്രത ഇല്ലാതാക്കുന്നതാണ് പ്രതിപക്ഷ പ്രമേയമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ പാപ്പരത്തമാണ് സ്പീക്കര്‍ക്ക് എതിരായ പ്രമേയത്തിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രമേയം ക്രമപ്രകാരമല്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here