ചാണക കേക്ക് വാങ്ങിക്കഴിച്ച് പണികിട്ടി ആമസോണിന് നെഗറ്റീവ് റിവ്യൂ നല്‍കി ഉപഭോക്താവ്

മുംബൈ:ചാണകവും ഗോമൂത്രവും കൊറോണ തടയും എന്നുളള വാര്‍ത്തകള്‍ക്ക് പിന്നാലെ ചാണകം ഇപ്പാള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്,പക്ഷേ നെഗറ്റിവ് റിവ്യു ആണെന്നു മാത്രം.വിപണിയില്‍ ഇപ്പോള്‍ ചാണക കേക്കും ലഭ്യമാണ് ,പൂജാ ആവശ്യത്തിനുള്ള ചാണക കേക്ക് വാങ്ങിക്കഴിച്ചു വയറിളക്കം പിടിച്ചു.മുംബൈ നഗരത്തിലാണ് സംഭവം. ആമസോണിന് നെഗറ്റീവ് റിവ്യു നല്‍കി ഉപഭോക്താവ ്. പൂജാ ആവശ്യത്തിനുള്ള ചാണക കേക്ക് ആണ് വാങ്ങിക്കഴിച്ച് വയറിളക്കം പിടിച്ചതിന് ആമസോണിന് നെഗറ്റീവ് കമന്റ്്്്്്്്്് നല്‍കി ഉപഭോക്താവ്.

ആമസോണില്‍ നിന്ന് വാങ്ങിക്കഴിച്ച ചാണക കേക്ക് വയറിളക്കത്തിന് ഇടയാക്കിയെന്ന് ഉപഭോക്താവിന്റെ റിവ്യൂ. വളരെ വൃത്തികെട്ട രുചിയായിരുന്നെന്നും മണ്ണ് ചുവയായിരുന്നെന്നും ഉപഭോക്താവ് പറയുന്നുണ്ട്.

ദയവ് ചെയ്ത് വൃത്തിയോടു കൂടി സാധനങ്ങള്‍ ഉണ്ടാക്കുവെന്നും ഉപഭോക്താവ് നിര്‍ദ്ദേശിക്കുന്നു. ഒരു സ്റ്റാര്‍ റേറ്റിംഗ് ആണ് ആമസോണ്‍ ഉപഭോക്താവ് ചാണക കേക്കിന് നല്‍കിയിരിക്കുന്നത്.

ചാണക കേക്കിന്റെ രുചി കൂട്ടാന്‍ ശ്രദ്ധിക്കണമെന്നും കുറച്ചുകൂടി ക്രിസ്പി ആക്കാന്‍ ശ്രദ്ധിക്കണമെന്നും പറയുന്നുണ്ട്.

എന്നാല്‍ മതപരമായ ആവശ്യങ്ങള്‍ക്കും പൂജയ്ക്ക് വേണ്ടി ഇന്ത്യന്‍ പശുവിന്റെ ചാണകത്തില്‍ 100 ശതമാനം ശുദ്ധമായി നിര്‍മ്മിച്ചതാണ് ചാണക കേക്ക് എന്ന് ഉല്പന്നത്തിന്റെ വിവരണത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ ഉപഭോക്താവ് ഇത് കഴിക്കാന്‍ വാങ്ങിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News