സ്‌പീക്കർക്കെതിരായ പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി

സ്‌പീക്കർക്കെതിരായ പ്രമേയത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി എതിർത്തു. പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റംസിനും ചെന്നിത്തലയ്ക്കും രാജഗോപാലിനും ഒരേ സ്വരമാണ്. അന്വേഷണ ഏജന്‍സികള്‍ വഴിവിട്ട് പ്രവര്‍ത്തിച്ചു. പ്രതിപക്ഷം അതിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. ഏജന്‍സികളുടെ തെറ്റുകളെ ന്യായീകരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം തള്ളി. സ്പീക്കര്‍ മാറി നില്‍ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.പ്രതിപക്ഷത്തിന്‍റെ അഴിമതി ആരോപണങ്ങൾക്ക് സ്പീക്കര്‍ ശക്തമായ മറുപടി നല്‍കി.നിയമസഭയിലെ നിർമാണ പ്രവർത്തനങ്ങളെല്ലാം നടപടി ക്രമങ്ങൾ പാലിച്ചാണെന്നും നമ്മുടെ മനോഭാവമാണ് പ്രശ്നമെന്നും സ്പീക്കര്‍ സഭയില്‍ പറഞ്ഞു.

നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാൾ നവീകരണത്തെ ആക്ഷേപിക്കുന്നവർ നമുക്ക് ഇരിക്കാൻ ഇത്ര വലിയ ഹാൾ വേണമോ എന്നതും ചിന്തിക്കുമോയെന്നും സ്പീക്കര്‍ ചോദിച്ചു.

സര്‍ക്കാരിനെ അടിക്കാന്‍ മാര്‍ഗമില്ലാത്തവരാണ് സ്പീക്കര്‍ക്കെതിരെ വടിയോങ്ങുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. അപവാദ പ്രചരണങ്ങളുടെ പേരില്‍ കെട്ടിപ്പൊക്കിയ പ്രമേയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ചെയ്യാത്ത കുറ്റത്തിന്‍റെ പേരില്‍ തല കുനിക്കാന്‍ താന്‍ തയ്യാറല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.ഒരാളുടെ വ്യക്തിത്വം രൂപീകരിക്കുന്നത് . പ്രതിപക്ഷം പറയുന്നത് കാലം വിലയിരുത്തും തന്റെ പിതാമഹന്റെ സംസ്കാരത്തിന് വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here