സ്പീക്കര്‍ക്കെതിരായ പ്രമേയാവതരണത്തിനിടെ സഭാ ടിവി തട്ടിപ്പിന്റെ കൂടാരമാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി വീണ ജോര്‍ജ്ജ് എംഎല്‍എ. സഭ ടിവിയുടെ ഉദ്ഘാടനത്തിന് ശേഷം പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍നിന്ന് വിളിച്ചിരുന്നെന്നും അടിയന്തരമായി രമേശ് ചെന്നിത്തലയുടെ അഭിമുഖം എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും വീണ പറഞ്ഞു.
‘സഭയില്‍ അംഗമല്ലാത്ത മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് ആക്ഷേപകരമായ പരാമര്‍ശം പ്രതിപക്ഷം ഉയര്‍ത്തി. അദ്ദേഹം ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് രാജ്യത്ത് തന്നെ അറിയപ്പെടുന്ന പ്രഗത്ഭനായ മാധ്യമപ്രവര്‍ത്തകന്‍ സഭ ടിവിയുടെ മീഡിയ കള്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നത്.
സഭ ടിവിയുടെ ലോഞ്ചിന് തൊട്ടുപിന്നാലെ പരിപാടി കഴിഞ്ഞ് വേദിയില്‍നിന്ന് ഇറങ്ങുമ്പോള്‍ ആദ്യ ഫോണ്‍കോള്‍ വന്നത് പ്രതിപക്ഷ നേതാവിന്റെ ടീമില്‍നിന്നാണ്. പ്രതിപക്ഷ നേതാവിന്റെ അഭിമുഖം അടിയന്തിരമായി സഭ ടിവി എടുക്കണമെന്നായിരുന്നു ആവശ്യം. എന്നിട്ട് സഭാ ടിവി എങ്ങനെയാണ് ഇപ്പോള്‍ ധൂര്‍ത്തിന്റെ ഇടമായി മാറിയത്? നിയമനത്തിന്റെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. സഭാ ടിവിയുടെ നടത്തിപ്പ് കാര്യങ്ങള്‍ ഓഡിറ്റിന് വിധേയമാണ്’,
Get real time update about this post categories directly on your device, subscribe now.