മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്.ഒരു ഇടവേളയ്ക്ക് ശേഷം ബി ഉണ്ണി കൃഷ്ണന്‍ – മോഹന്‍ലാല്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലോക്ക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണിത്. ദൃശ്യം 2ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു മോഹന്‍ലാല്‍ ആറാട്ടില്‍ ജോയിന്‍ ചെയ്തത്. ചിത്രത്തിനെ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കെജിഎഫ് എന്ന അകന്നട ചിത്രത്തെ പാന്‍ ഇന്ത്യ ലെവലില്‍ ശ്രദ്ധ നേടാന്‍ പ്രാപ്തമാക്കിയത് അതിന്റെ മേക്കിങ് സ്‌റ്റൈലും അഭിനേതാക്കളും തന്നെയാണ്. നായകനായ യഷ്‌നെ കടത്തിവെട്ടുന്ന അപാര സ്‌ക്രീന്‍ പ്രസന്‍സുമായി വില്ലനായ ഗരുഡയും നിറഞ്ഞു നിന്ന് എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്. ഇപ്പോഴിതാ റോക്കി ഭായിയെ വിറപ്പിച്ച ഗരുഡ എന്ന വില്ലന്‍ മലയാളത്തിലേയ്ക്ക് ചുവടു വയ്ക്കുകയാണ് . ബി. ഉണ്ണികൃഷ്ണന്‍മോഹന്‍ലാല്‍ ചിത്രം ആറാട്ടിലൂടെയാണ് ഗരുഡയെ ഗംഭീരമാക്കിയ രാമചന്ദ്ര രാജുവിന്റെ മലയാളത്തിലെ അരങ്ങേറ്റം. പ്രധാന വില്ലനല്ലെങ്കിലും സുപ്രധാന വേഷത്തിലാണ് ചിത്രത്തില്‍ രാമചന്ദ്ര രാജു എത്തുക. മോഹന്‍ലാലും രാമചന്ദ്രനുമുള്ള അത്യുഗ്രന്‍ ആക്ഷന്‍ രംഗം സിനിമയുടെ ഹൈലൈറ്റ് ആകും.
സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലിനുമൊപ്പം രാമചന്ദ്ര രാജു നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.പാലക്കാട് വരിക്കാശ്ശേരി മനയിലാണ് ആറാട്ടിന്റെ ചിത്രീകരണം നടക്കുന്നത്. മോഹന്‍ലാല്‍ ചിത്രങ്ങളായ ‘ദേവാസുരം’, ‘ആറാം തമ്പുരാന്‍’, ‘നരസിംഹം’ എന്നിവ ഇവിടെ വെച്ച് തന്നെയാണ് ചിത്രീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മോഹന്‍ലാല്‍ മനയില്‍ ചിത്രീകരണത്തിനെത്തിയത് വാര്‍ത്തയായിരുന്നു. നീലകണ്ഠനും, ഇന്ദുചൂടനും ശേഷം നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ വരിക്കാശ്ശേരി മനയിലെത്തിയത്.
പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നു; തുടര്‍ന്നുള്ള സംഭവങ്ങളാണ് ‘ആറാട്ട്’. മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്. ”മൈ ഫോണ്‍ നമ്പര്‍ ഈസ് 2255” എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓര്‍മിപ്പിക്കാനായി കാറിനും 2255 എന്ന നമ്പറാണു നല്‍കിയിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.