വിജയ് ചിത്രമായ ‘മാസ്റ്റര്‍’ റിക്കാര്‍ഡ് കളക്ഷന്‍ നേടി മുന്നേറുമ്പോഴും സിനിമയിലെ രംഗങ്ങളില്‍ ഉള്ള ലോജിക് ഇല്ലായ്മയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. വിജയി ചിത്രങ്ങളിലെ മാനറിസങ്ങള്‍ക്കെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.
വിജയിയുടെയും രജിനിയുടെയുമൊക്കെ പടം കാണാന്‍ പോകുമ്പോള്‍ ക്രിസ്റ്റഫര്‍ നോളന്റെ ബുദ്ധിയും എടുത്തു പോകരുതെന്നാണ് ശാക്കിര്‍ ബാചി സിനിമ കൂട്ടായ്മയായ മൂവീ സ്റ്റ്രീറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഓരോ സിനിമയും സിനിമയുടെ ഴോനര്‍ മനസ്സിലാക്കി ആസ്വദിക്കാന്‍ സാധിക്കുക എന്നത് ഒരു പ്രേക്ഷകന്റെ പക്വതയുടെ ഭാഗമാണെന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പ് വായിക്കാം:
Vijay is a great entertainer..
a great performer.
rather than a great actor
ആ പെര്‍ഫോമന്‍സ് കാണാന്‍ പ്രേക്ഷകര്‍ക്കിഷ്ടമാണ്. സിംപിളായി വില്ലന്റെ തട്ടകത്തില്‍ പോയി കൂളായി മാസ്സ് ഡയലോഗടിച്ചു എതിരാളികളെ നിലംപരിശരാക്കുന്ന ‘ ദി വിജയ് ഷോ’ ഈ പറയുന്ന ബുദ്ധി ജീവികളടക്കം ആസ്വദിക്കുന്നുണ്ടാവും.വിജയിയുടെയും രജിനിയുടെയുമൊക്കെ സിനിമയില്‍ ലോജിക്കില്ലെന്നാ പറയാറ്. ശരിയാണ് സൂപ്പര്‍ ഹീറോ പരിവേഷം കൊടുക്കുന്ന സിനിമകളില്‍ ലോജിക്ക് കാണണമെന്നില്ല.
രജനീകാന്തിനെ വെടി വെച്ചാല്‍ ആ ഉണ്ട നേരെ തിരിഞ്ഞു, വെച്ചവന്റെ തലയില്‍ തുളച്ചുകയറുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ആള്‍ക്കാര്‍ രജിനിയുടെ പടം കാണാന്‍ പോകുന്നത്. അല്ലാതെ അതിലെ ലോജിക് നോക്കിയല്ല.
ബാഹുബലി എന്ന സിനിമ 1500 കോടി നേടിയത് ബുദ്ധിജീവികളുടെ ലോജിക് ടെസ്റ്റ് പാസ്സായിട്ടല്ല. ഓരോ സിനിമയും സിനിമയുടെ ഴലിൃല മനസ്സിലാക്കി ആസ്വദിക്കാന്‍ സാധിക്കുക എന്നത് ഒരു പ്രേക്ഷകന്റെ പക്വതയുടെ ഭാഗമാണ്. പറഞ്ഞു വരുന്നത് വിജയിയുടെയും രജിനിയുടെയുമൊക്കെ പടം കാണാന്‍ പോകുമ്പോള്‍ ക്രിസ്റ്റഫര്‍ നോളന്റെ ബുദ്ധിയും എടുത്തു പോകരുത്.
വാല്: മാസ്റ്റര്‍ കണ്ടു. കിടിലം തീയേറ്റര്‍ എക്‌സ്പീരിയന്‍സ്. നായകനും പ്രതിനായകനും ഗംഭീര പ്രകടനം കാഴ്ച്ച വെച്ച നല്ല എന്റര്‍ടൈനര്‍. അടുത്തിറങ്ങിയ പടങ്ങളില്‍ വെച്ച് കുറച്ചുകൂടിഫ്‌ലെക്‌സിബിള്‍ ആയ വിജയിയെയാണ് മാസ്റ്ററില്‍ കാണാന്‍ സാധിച്ചത്. ഡാന്‍സും ആക്ഷന്‍സും അഭിനയവും എല്ലാം മികച്ചതായി തോന്നി.
ഭവാനിയെ (വിജയ് സേതുപതി) കുറിച്ചൊന്നും പറയാനില്ല. ആസിംഗിള്‍ പഞ്ച് ട്രീറ്റ്മെന്റ് ഒരു രക്ഷയുമില്ല. പിന്നെ, ഏറ്റവും നാച്യുറലായി തോന്നിയിട്ടുള്ള സീന്‍, മാസ്റ്ററെ ഫോണ് ചെയ്തറിയിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിക്കപ്പെട്ട കുട്ടികള്‍ കാഴ്ച്ച വെച്ച പ്രകടനമാണ്, പ്രത്യേകിച്ചും ഇളയ കുട്ടി. ഭവാനിയുടെ വില്ലനിസം എത്രത്തോളമുണ്ടെന്ന കാട്ടിത്തരാന്‍ ആ ഒരറ്റ സീന്‍ മതി.
Get real time update about this post categories directly on your device, subscribe now.