സ്പീക്കര്‍  പി  ശ്രീരാമകൃഷ്ണനെതിരായ  പ്രതിപക്ഷത്തിന്‍റെ അവിശ്വാസ  പ്രമേയം നിയമസഭ തള്ളി

സ്പീക്കര്‍  പി  ശ്രീരാമകൃഷ്ണനെതിരായ  പ്രതിപക്ഷത്തിന്‍റെ അവിശ്വാസ  പ്രമേയം നിയമസഭ തള്ളി. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് സ്പീക്കർ അക്കമിട്ട് നിരത്തി മറുപടി നൽകി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ആർക്ക് മുന്നിലും തല കുനിക്കില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

രാഷ്ട്രീയ പാപ്പരത്വമാണ് പ്രതിപക്ഷ പ്രമേയത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വോട്ടെടുപ്പിന് നിൽകാതെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

പ്രതിപക്ഷത്ത് നിന്നും എം.ഉമ്മറിന്‍റെ അവിശ്വാസ പ്രമേയത്തിൽ 4 മണിക്കൂർ നീണ്ട ചർച്ചയാണ് സഭയിൽ നടന്നത്. സ്പീക്കർക്കെതിരായ പ്രതിപക്ഷ ആരോപണങ്ങൾക്ക് അളന്ന് തിട്ടപ്പെടുത്തിയ മറുപടിയുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അതാണ് സഭയിൽ കണ്ടത്.

അപവാദ പ്രചാരണങ്ങളുടെ ബലത്തില്‍ കെട്ടിപ്പൊക്കിയതാണ് തനിക്കെതിരായ അവിശ്വാസ പ്രമേയം. സര്‍ക്കാരിനെ അടിക്കാനാവാത്തതിനാല്‍ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ തിരിയുകയാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നിയമസഭയിലെ ഒാരോ കാര്യവും ചെയ്തിട്ടുള്ളത്. വികസനം തെറ്റാണെങ്കിൽ അതിന്‍റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും സ്പീക്കർ വ്യക്തമാക്കി.

സര്‍ക്കാരിനെ അടിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് സ്പീക്കറുടെ മുഖത്തടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്.  വസ്തുതകള്‍ ഇല്ലാതെ കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്‍റേത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. അത് കൊണ്ട് ആർക്ക് മുന്നിലും തല കുനിക്കില്ല.

കടയുടെ ഉദ്ഘാടനത്തിന് താൻ പോയിട്ടുണ്ട്. പക്ഷെ പൊതു പ്രവർത്തകൻ എന്ന നിലയിൽ ക്ഷണിച്ചാളുടെ പശ്ചാത്തലം പരിശോധിച്ചില്ല. ഉൗരാളുങ്കൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ചെയ്ത പ്രവൃത്തികൾ മികച്ചത് പക്ഷെ നിയമസഭയിൽ നടത്തിയത് തെറ്റ്. ആ നിലപാട് എങ്ങനെ അംഗീകരിക്കാനാകുമെന്നും സ്പീക്കർ പ്രതിപക്ഷത്തോട് ചോദിച്ചു.

അന്വേഷണ ഏജന്‍സി വഴിവിട്ട് പ്രവര്‍ത്തിക്കുകയും അതിന് കൂട്ടുനില്‍ക്കുകയുമാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയിൽ പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ തീര്‍ക്കുന്ന തെറ്റായ കാര്യത്തെ ന്യായീകരിക്കുകയല്ല ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഒാർമ്മിപ്പിച്ചു.

പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ പാപ്പരത്വമാണ് പ്രമേയത്തിന് കാരണം. ഇഡിക്കെതിരായ പരാതി പ്രവിലേജസ് ആന്‍റ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടതാണ് സ്പീക്കർ ലക്ഷ്യമാകാൻ കാരണം

ഏക ബിജെപി അംഗം ഒ രാജഗോപാലും യിഡിഎഫ് പ്രമേയത്തെ അനുകൂലിച്ചു. സ്പീക്കറുടെ മറുപടിക്ക് ശേഷം പ്രമേയം വോട്ടിനിടാൻ പോലും കാക്കാതെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. തുടർന്ന് സഭ സ്പീക്കർക്കതിരായ അവിശ്വാസ പ്രമേയം തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News