ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കര്‍ അറസ്റ്റില്‍. എറണാകുളം എസിജെഎം കോടതി അനുമതിയോടെ കസ്റ്റംസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍. വിദേശത്തേക്ക് 1.90 ലക്ഷം ഡോളര്‍ കടത്താന്‍ ശിവശങ്കര്‍ സഹായിച്ചുവെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
ഇതോടെ ശിവശങ്കര്‍ പ്രതിയാകുന്ന മൂന്നാമത്തെ കേസാണിത്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ശിവശങ്കറെ ജയിലിലെത്തിയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതോടെ ഇഡി കേസിലും സ്വര്‍ണ്ണക്കടത്ത് കേസിലും ജാമ്യം ലഭിച്ചാലും ശിവശങ്കറിന് ജയില്‍മോചിതനാകാന്‍ കഴിയില്ല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here