നിങ്ങള്‍ക്ക് പറയാനുണ്ടെങ്കില്‍ പറയെടാ, അഴിമതിയുണ്ടെങ്കില്‍ തെളിയിക്കെടാ, അടിക്കാന്‍ പറ്റുമെങ്കില്‍ അടിക്കെടാ.സ്വാമിനാഥനെപ്പോലെ പ്രതിപക്ഷമെന്ന സ്പീക്കറുടെ സിനിമ പരാമർശം വൈറൽ

സ്‌പീക്കര്‍ സ്ഥാനത്ത് നിന്നും പി ശ്രീരാമകൃഷ്‌ണനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിനുളള മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ സ്‌പീക്കര്‍ പ്രതിപാദിച്ച്ത സിദ്ദിഖ് ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഗോഡ്‌ഫാദറിലെ ഒരു രംഗമാണ്. അച്ഛനെ തള്ളുന്ന സ്വാമിനാഥനെപ്പോലെ പ്രതിപക്ഷത്തെ ഉപമിച്ച്ത് സഭയ്‌ക്കകത്തും പുറത്തും വൈറൽ ആയി

സ്‌പീക്കര്‍ പറഞ്ഞത്

ഗോഡ്ഫാദര്‍ എന്ന സിദ്ധിഖ് ലാല്‍ ചിത്രത്തില്‍ ഒരു രംഗമുണ്ട്.

അതില്‍ ഇന്നസെന്റ് അവതരിപ്പിക്കുന്ന മകന്‍ കഥാപാത്രം അച്ഛനറിയാതെ ഭാര്യയുമായി ജീവിക്കുകയാണ് എന്നറിഞ്ഞ് അദ്ദേഹം മകനേയും കൂട്ടി അത് അന്വേഷിക്കാന്‍ പോകുന്നുണ്ട്. അവിടെ വച്ച്‌ താന്‍ എന്‍ എന്‍ പിളളയുടെ മകനല്ലെന്നും മറ്റൊരാളാണെന്നുമുളള തരത്തില്‍ ഇന്നസെന്റ് അഭിനയിക്കുമ്ബോള്‍ ഞാന്‍ നിന്റെ അച്ഛനല്ലെങ്കില്‍ എന്റെ മുഖത്ത് അടിക്കടാ എന്ന് എന്‍ എന്‍ പിളളയുടെ കഥാപാത്രം പറയും. അപ്പോള്‍ സഹികെട്ട് തന്റെ അനിയന്‍ കഥാപാത്രത്തെ ഇന്നസെന്റ് അടിക്കും.

അതേഅവസ്ഥയാണ് ഇവിടെ.. ഈ സര്‍ക്കാര്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്. നിങ്ങള്‍ക്ക് പറയാനുണ്ടെങ്കില്‍ പറയെടാ, അഴിമതിയുണ്ടെങ്കില്‍ തെളിയിക്കെടാ, അടിക്കാന്‍ പറ്റുമെങ്കില്‍ അടിക്കെടാ എന്ന്. പക്ഷേ വെല്ലുവിളി ഏറ്റെടുക്കാനോ മറുപടി പറയാനോ പറ്റാത്ത അരിശത്തില്‍ സ്പീക്കറെ കേറി അടിച്ചു. അതാണ് ഈ അടിയന്തരപ്രമേയം. ഇത് പ്രതിപക്ഷത്തിന് ബൂമറാംഗാകും. ഇന്നസെന്റിന് ഗോഡ് ഫാദറില്‍ സംഭവിച്ച അതേ അവസ്ഥയാകും ഉമ്മറിന് സംഭവിക്കാന്‍ പോവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News